Sedition law | രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ വ്യവസ്ഥ ചെയ്യുന്ന വകുപ്പില്‍ കേന്ദ്രസര്‍കാര്‍ ഭേദഗതി കൊണ്ടുവന്നേക്കുമെന്ന സൂചന നല്‍കി അറ്റോര്‍ണി ജെനറല്‍
Oct 31, 2022, 18:12 IST
ന്യൂഡെല്‍ഹി: (www.kvartha.com) രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ വ്യവസ്ഥ ചെയ്യുന്ന വകുപ്പില്‍ കേന്ദ്രസര്‍കാര്‍ ഭേദഗതി കൊണ്ടുവന്നേക്കുമെന്ന സൂചന നല്‍കി അറ്റോര്‍ണി ജെനറല്‍. സുപ്രീംകോടതിയിലാണ് അറ്റോര്‍ണി ജെനറല്‍ എം വെങ്കിട്ടരമണി ഇക്കാര്യം വ്യക്തമാക്കിയത്.
ചില ക്രിമിനല്‍ നിയമങ്ങളില്‍ സര്‍കാര്‍ പുനഃപരിശോധന നടത്തിവരികയാണെന്ന് പറഞ്ഞ അദ്ദേഹം പാര്‍ലമെന്റിന്റെ അടുത്ത സമ്മേളനത്തില്‍ ഇതുമായി ബന്ധപ്പെട്ട് ചിലത് സംഭവിക്കുമെന്നും അറിയിക്കുകയായിരുന്നു.
രാജദ്രോഹക്കുറ്റം ചുമത്താന്‍ അധികാരം നല്‍കുന്ന ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലെ 124 എ വകുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കവെയാണ് അറ്റോര്‍ണി ജെനറല്‍ സുപ്രീം കോടതിയില്‍ ഇക്കാര്യം വ്യക്തമാക്കിയത്. അറ്റോര്‍ണി ജെനറലിന്റെ ആവശ്യം പരിഗണിച്ച് ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി അടുത്ത വര്‍ഷം ജനുവരിയിലേക്ക് മാറ്റി.
124 എ വകുപ്പ് പുനഃപരിശോധിക്കാന്‍ സുപ്രീം കോടതി കേന്ദ്ര സര്‍കാരിന് നേരത്തെ അനുമതി നല്‍കിയിരുന്നു. പുനഃപരിശോധന പൂര്‍ത്തിയാകുന്നതുവരെ സംസ്ഥാന സര്‍കാരുകളോട് രാജ്യദ്രോഹക്കുറ്റം പ്രകാരം കേസുകള്‍ രെജിസ്റ്റര്‍ ചെയ്യുകയോ അന്വേഷണം നടത്തുകയോ ചെയ്യരുതെന്ന് നിര്‍ദേശിക്കണമെന്നും കേന്ദ്രത്തോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.
ഇത് സംബന്ധിച്ച നിര്‍ദേശം സംസ്ഥാന സര്‍കാരുകള്‍ക്ക് കൈമാറിയിട്ടുണ്ടെന്ന് കേന്ദ്രത്തിനുവേണ്ടി സോളിസിറ്റര്‍ ജെനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയെ അറിയിച്ചു.
Keywords: Sedition law: Attorney General hints at possible amendment, New Delhi, News, Politics, Supreme Court of India, Parliament, Conference, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.