Seized | രാജസ്താനില്‍ സര്‍കാര്‍ ഓഫിസില്‍ നടത്തിയ റെയ്ഡില്‍ കണക്കില്‍ പെടാത്ത 2.31 കോടി രൂപയും ഒരു കിലോ സ്വര്‍ണവും പിടിച്ചെടുത്തു; 8പേര് കസ്റ്റഡിയില്‍
May 20, 2023, 11:59 IST
ജയ്പൂര്‍: (www.kvartha.com) രാജസ്താനില്‍ സര്‍കാര്‍ ഓഫിസില്‍ നടത്തിയ റെയ്ഡില്‍ കണക്കില്‍ പെടാത്ത 2.31 കോടി രൂപയും ഒരു കിലോ സ്വര്‍ണവും പിടിച്ചെടുത്തു. പിടിച്ചെടുത്തവയില്‍ 2000 രൂപയുടേയും 500 ന്റേയും നോടുകളാണ്. കഴിഞ്ഞദിവസമാണ് 2000 രൂപയുടെ നോടുകള്‍ നിരോധിച്ചുകൊണ്ട് ആര് ബി ഐ ഉത്തരവിറക്കിയത്.
ഓഫിസിലെ താഴത്തെ നിലയില്‍ പ്രത്യേക കബോഡില്‍ സൂക്ഷിച്ച നിലയിലായിരുന്നു പണവം സ്വര്‍ണവുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഓഫിസിലെ എട്ടോളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.
ജയ്പൂരിലെ യോജന ഭവനിലെ ഐടി വകുപ്പ് ഓഫിസില്‍ നിന്നാണ് പണവും സ്വര്‍ണവും പിടിച്ചെടുത്തത്. ചീഫ് സെക്രടറി ഉഷ ശര്‍മയും ഡിജിപിയും ജയ്പൂര്‍ പൊലീസ് കമീഷണറും ആനന്ദ് ശ്രീവാസ്തവയും വെള്ളിയാഴ്ച അര്‍ധരാത്രി വാര്‍ത്താ സമ്മേളനം വിളിച്ചാണ് ഇക്കാര്യം അറിയിച്ചത്.
ഐടി വകുപ്പാണ് അധധികൃതമായി സൂക്ഷിച്ച പണവും സ്വര്‍ണവും കണ്ടെത്തിയ വിവരം പൊലീസിനെ അറിയിച്ചത്. ബിസ്കറ്റ് രൂപത്തിലാണ് സ്വര്‍ണം സൂക്ഷിച്ചത്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്.
ഐടി വകുപ്പാണ് അധധികൃതമായി സൂക്ഷിച്ച പണവും സ്വര്‍ണവും കണ്ടെത്തിയ വിവരം പൊലീസിനെ അറിയിച്ചത്. ബിസ്കറ്റ് രൂപത്തിലാണ് സ്വര്‍ണം സൂക്ഷിച്ചത്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്.
Keywords: Over 2.31 crore, 1 kg gold found in basement of Yojana Bhawan in Rajasthan capital, Rajasthan, News, Raid, Police, Seized, Press Meet, Trolley suitcase, Police, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.