23കാരിയെ പീഡിപ്പിച്ച ആള്‍ ദൈവം പിടിയില്‍

 


ഗാസിയാബാദ്: (www.kvartha.com 13/08/2015) ഇരുപത്തിമൂന്നുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ആള്‍ ദൈവം പിടിയില്‍. ദൈവം എന്ന് സ്വയം അവകാശപ്പെടുന്ന അബ്ദുള്ള മുഷറഫ് എന്നയാളാണ് ഡെല്‍ഹി പോലീസിന്റെ അറസ്റ്റിലായത്.

ഡെല്‍ഹി  പോലീസ് ഡിസിപി അജയ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ഗാസിയബാദിലെ വിജയ്‌നഗര്‍ പ്രദേശത്തെ ശിവപുരി കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ ദൈവീക പ്രവര്‍ത്തനം.  ഹണിയെന്ന് വിളിക്കുന്ന ആള്‍ദൈവത്തിന്റെ സഹായി അക്ഷയ് രജൗരിയേയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

ഇക്കഴിഞ്ഞ ജൂലൈ 24നാണ് പീഡനം സംബന്ധിച്ച് ഡെല്‍ഹി സ്വദേശിനിയായ യുവതി ആള്‍ദൈവത്തിനെതിരെ പരാതി നല്‍കിയത്. മാന്ത്രിക ശക്തിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് സഹായി അക്ഷയ് ആണ് പെണ്‍കുട്ടിയെ അബ്ദുള്ളയുടെ അടുത്ത് എത്തിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടിയെ ഇരുവരും ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതിന്റെ വീഡിയോ തന്റെ കൈവശമുണ്ടെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.

19 ദിവസത്തോളം ഇരുവരും പെണ്‍കുട്ടിയെ തടവില്‍ വെച്ച് പീഡിപ്പിച്ചിരുന്നു. ഒടുവില്‍ പെണ്‍കുട്ടി തടവില്‍ നിന്നും രക്ഷപ്പെടുകയും പോലീസില്‍ ഇതുസംബന്ധിച്ചുള്ള പരാതി നല്‍കുകയുമായിരുന്നു. ഇതിനു മുമ്പും അബ്ദുള്ള ഇത്തരത്തില്‍ പീഡനങ്ങള്‍ നടത്തിയിട്ടുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.

23കാരിയെ പീഡിപ്പിച്ച ആള്‍ ദൈവം പിടിയില്‍

Also Read:
കറന്തക്കാട്ട് ഒരാഴ്ച്ചയ്ക്കിടെ ആറോളം അപകടങ്ങള്‍; പരിക്കേറ്റത് 8 പേര്‍ക്ക്

Keywords:  Self-styled godman Abdulla Musharaff rapes a 23-year-old girl, arrested, New Delhi, Police, Custody, Complaint, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia