സീരിയല്‍ നടി ശാന്തി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

 



ഹൈദരാബാദ്: (www.kvartha.com 10.04.2020) തെലുങ്കു സീരിയല്‍ നടി ശാന്തിയെ  ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹൈദരാബാദിലെ വസതിയില്‍ നിലത്തിരുന്ന് കട്ടിലിന്‍മേല്‍ ചാരി കിടക്കുന്ന വിധത്തിലാണ് ശാന്തിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

വിശാഖപട്ടണം സ്വദേശിയാണ് ശാന്തി. ഹൈദരാബാദിലെ വീട്ടില്‍ തനിച്ചായിരുന്നു താമസിച്ചിരുന്നത്. നടിയെ പുറത്തു കാണാത്തതിനെ തുടര്‍ന്ന് സംശയം തോന്നിയ അയല്‍ക്കാരാണ് പൊലീസില്‍ വിവരം നല്‍കിയത്. തുടര്‍ന്ന് പൊലീസ് എത്തി വീടിന്റെ വാതില്‍ തകര്‍ത്ത് അകത്ത് കടക്കുകയായിരുന്നു.

സീരിയല്‍ നടി ശാന്തി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

Keywords:  Hyderabad, News, National, Death, Police, Case, Actress, House, Seial, Shanti, Serial actress Shanti found dead 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia