Marriage Fraudster | 26-ാം വിവാഹത്തിനൊരുങ്ങിയ വരന്‍ ഒടുവില്‍ കുടുങ്ങി; തട്ടിപ്പുവീരനെ ജയിലിലാക്കിയത് യുവതിയുടെ വ്യാജ പ്രൊഫൈലുണ്ടാക്കി
മുംബൈ: (KVARTHA) വിവാഹത്തട്ടിപ്പുവീരനെ (Fake Profile, Marriage Scam) പൊലീസ് കുടുക്കി. തട്ടിപ്പിനിരയായ നാലസൊപാരയിലെ യുവതി നല്‍കിയ പരാതിയെത്തുടര്‍ന്ന് കല്യാണില്‍നിന്നാണ് ഫിറോസ് ഇല്യാസ് ശെയ്ഖിനെ (48) പൊലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: നാലസൊപാരയിലെ യുവതിയെ വിവാഹം ചെയ്തശേഷം കാറും ലാപ്ടോപും മറ്റും വാങ്ങാനെന്ന വ്യാജേന ഏഴര ലക്ഷം രൂപ കൈക്കലാക്കി മുങ്ങിയതിനെത്തുടര്‍ന്നാണ് അവര്‍ പൊലീസിനെ സമീപിച്ചത്. അന്വേഷണത്തില്‍ പ്രതി 25 യുവതികളെ വിവാഹം ചെയ്തതായി കണ്ടെത്തി. (Multiple Marriages, Police Trap) മാട്രിമോണിയല്‍ സൈറ്റുകളില്‍നിന്ന് കണ്ടെത്തുന്ന വിധവകളെയാണ് ഇയാള്‍ കൂടുതലും ഇരകളാക്കിയിരുന്നത്. വിവാഹാനന്തരം യുവതികളുടെ ആഭരണങ്ങള്‍, പണം, മൊബൈല്‍ ഫോണ്‍, എടിഎം കാര്‍ഡ്, തുടങ്ങിയവയുമായി മുങ്ങുകയായിരുന്നു പതിവ്.
ഇത്തരത്തില്‍ ഇയാള്‍ പുണെയില്‍നിന്ന് നാല് വിവാഹം കഴിച്ചിട്ടുണ്ട്. മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഡെല്‍ഹി, താനെ, അര്‍ണാല, നാലസൊപാര എന്നിവയടക്കമുള്ള മേഖലകളിലാണ് മറ്റു കേസുകള്‍ നിലവിലുള്ളത്. നാലസൊപാരയിലെ യുവതി രംഗത്തിറങ്ങുന്നതുവരെ ആരും പരാതി നല്‍കാതിരുന്നതിനാല്‍ ഇയാള്‍ നാട്ടില്‍ വിവാഹം നടത്തി വിലസുകയായിരുന്നു.
തുടര്‍ന്ന്, പൊലീസ് ഒരു യുവതിയുടെ പേരില്‍ വ്യാജ സമൂഹമാധ്യമ പ്രൊഫൈല്‍ ഉണ്ടാക്കിയാണ് പ്രതിയെ കുടുക്കിയത്. തട്ടിപ്പിനിരയാക്കിയ ചില സ്ത്രീകളുടെ ആധാര്‍, എടിഎം കാര്‍ഡുകള്‍, 7 മൊബൈല്‍ ഫോണുകള്‍, ചെക് ബുകുകള്‍, ആഭരണങ്ങള്‍ മുതലായ നാലസൊപാര പൊലീസ് കണ്ടെടുത്തു.