ജമ്മുവിലെ കതുവയില്‍ തീവ്രവാദി ആക്രമണം: ഒരാള്‍ മരിച്ചു; 4 പേര്‍ക്ക് പരിക്ക്

 


ജമ്മു:    (www.kvartha.com 28.03.2014) ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തീവ്രവാദികള്‍ അതിര്‍ത്തിയിലേക്ക് നുഴഞ്ഞുകയറിയുള്ള അക്രമവും ആരംഭിച്ചു. ജമ്മുകാശ്മീരിലെ കതുവയില്‍ സൈനിക വേഷത്തിലെത്തിയ തീവ്രവാദികള്‍ നടത്തിയ വെടിവയ്പില്‍ ഒരാള്‍ മരിച്ചു.

നാലു പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെ തീവ്രവാദികള്‍ നുഴഞ്ഞുകയറിയതായുള്ള വിവരത്തെ തുടര്‍ന്ന്  പോലീസും പട്ടാളവും തെരച്ചില്‍ നടത്തുന്നതിനിടയില്‍ ജമ്മു -പത്താന്‍കോട്ട് ഹൈവേയില്‍ മഹീന്ദ്ര ബൊലേറോ വാഹനം തടഞ്ഞു നിര്‍ത്തി അക്രമികള്‍ യാത്രക്കാര്‍ക്കു നേരെ തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു.

പിന്നീട് തടഞ്ഞിട്ട വാഹനത്തില്‍ രക്ഷപ്പെട്ട അക്രമികള്‍ ജംഗ്‌ലോതെയിലെ സൈനിക ക്യാമ്പില്‍ കയറി സൈനികര്‍ക്കു നേരെ വെടിയുതിര്‍ക്കുകയും ചെയ്തു. വെടിവയ്പില്‍ ഒരു സൈനികന് പരിക്കേറ്റതായി റിപോര്‍ട്ടുണ്ട്.

തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയാണ് തീവ്രവാദികളുടെ  ലക്ഷ്യമെന്നാണ് പോലീസിന്റെ നിഗമനം. കേന്ദ്രമന്ത്രി ഗുലാംനബി ആസാദിന്റെ  മണ്ഡലമായ ഉധംപൂരിലാണ് കതുവ. അക്രമത്തെ  തുടര്‍ന്ന് അതിര്‍ത്തിയില്‍ സുരക്ഷ കര്‍ശനമാക്കിയതായി അധികൃതര്‍ അറിയിച്ചു. 

ജമ്മുവിലെ കതുവയില്‍ തീവ്രവാദി ആക്രമണം: ഒരാള്‍ മരിച്ചു; 4 പേര്‍ക്ക് പരിക്ക്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read: 
വീട് നിര്‍മാണത്തിനിറക്കിയ മണല്‍ കൂനയില്‍ യുവാവിന്റെ മൃതദേഹം ഒളിപ്പിച്ച നിലയില്‍

Keywords:   Jammu, Kashmir, Terrorists, Attack, Gun attack, Dead, Injured, Police, Soldiers, Vehicles, Election-2014, Lok Sabha, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia