Serum Institute | സാംക്രമിക രോഗങ്ങൾക്കും പകർച്ചവ്യാധികൾക്കും എതിരെ പോരാടുന്നതിന് സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കേന്ദ്രം വരുന്നു; സെന്റർ ഓഫ് എക്സലൻസ് പ്രഖ്യാപിച്ചു

 


ന്യൂഡെൽഹി: (www.kvartha.com) പകർച്ചവ്യാധികൾക്കും സാംക്രമിക രോഗങ്ങൾക്കുമെതിരെ  പോരാടുന്നതിന് ഹൈദരാബാദിൽ സെന്റർ ഓഫ് എക്സലൻസ് (COE) സ്ഥാപിക്കുമെന്ന് വാക്സിൻ നിർമ്മാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (SIA) പ്രഖ്യാപിച്ചു. 'ഹൈദരാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്തിൽ 'ഡോ. സൈറസ് പൂനവല്ല സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഇൻഫെക്ഷ്യസ് ഡിസീസസ് ആൻഡ് പാൻഡെമിക് പ്രിപ്പാർഡ്‌നെസ്' സ്ഥാപിക്കും', എസ്‌ഐഐ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

പൊതുജനാരോഗ്യ അടിയന്തര ഘട്ടങ്ങളിൽ വിവരങ്ങളും വിഭവങ്ങളും ഉറപ്പാക്കി സമൂഹത്തിന് ഒരു കേന്ദ്രീകൃത സ്ഥാനം നൽകാനാണ് സെന്റർ ഓഫ് എക്സലൻസ് സ്ഥാപിക്കുന്നത്. അത്യാധുനിക സാങ്കേതിക വിദ്യയും വിഭവങ്ങളും സജ്ജീകരിച്ച് പരിചയസമ്പന്നരായ ആരോഗ്യ പ്രവർത്തകരെ ഉൾപ്പെടുത്തിയാണ് കേന്ദ്രം പ്രവർത്തിക്കുക. പകർച്ചവ്യാധികൾ പൊട്ടിപ്പുറപ്പെടുന്ന സമയത്ത് പൊതുജനാരോഗ്യ വിദ്യാഭ്യാസം, വ്യാപനം, പ്രതികരണ പ്രവർത്തനങ്ങൾ എന്നിവയുടെ കേന്ദ്രമായി ഇത് പ്രവർത്തിക്കും. കൂടാതെ നിലവിലെ മഹാമാരികളെക്കുറിച്ചുള്ള തത്സമയ വിവരങ്ങളും അപ്‌ഡേറ്റുകളും നൽകുമെന്നും അധികൃതർ വ്യക്തമാക്കി.

Serum Institute | സാംക്രമിക രോഗങ്ങൾക്കും പകർച്ചവ്യാധികൾക്കും എതിരെ പോരാടുന്നതിന് സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ  കേന്ദ്രം വരുന്നു; സെന്റർ ഓഫ് എക്സലൻസ് പ്രഖ്യാപിച്ചു

കഴിഞ്ഞ വർഷം ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തോടനുബന്ധിച്ച് തെലങ്കാനയിലെ വ്യവസായ, വിവര സാങ്കേതിക മന്ത്രി കെ ടി രാമറാവു എസ്ഐഐ സിഇഒ അഡാർ പൂനവല്ലയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കേന്ദ്രത്തിനായുള്ള ചർച്ചകൾ ആരംഭിച്ചത്. ഞായറാഴ്ച പൂനവല്ലയുമായി രാമറാവു നടത്തിയ വെർച്വൽ മീറ്റിംഗിന് ശേഷമാണ് ഇത് സ്ഥാപിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചത്.

Keywords:  New Delhi, News, National, Health, Serum Institute to establish centre of excellence for Infectious Diseases & Pandemic Preparedness in Hyderabad.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia