ന്യൂഡല്‍ഹി: യോഗാചാര്യന്‍ ബാബാ രാംദേവ് നേതൃത്വം നല്‍കുന്ന ട്രസ്റ്റുകള്‍ക്ക് സേവന നികുതി നല്‍കുന്നതില്‍ വീഴ്ച വരുത്തിയെന്നു ചൂണ്ടിക്കാട്ടി ഡയറക്റ്ററേറ്റ് ജനറല്‍ ഒഫ് സെന്‍ട്രല്‍ എക്‌സൈസ് ഇന്റലിജന്‍സ് നോട്ടീസയച്ചു. രാംദേവിന്റെ യോഗാ ക്ലാസുകള്‍ സംപ്രേഷണം ചെയ്ത ടിവി ചാനല്‍ നല്‍കിയ 96ലക്ഷത്തിനു വിശദീകരണം ആവശ്യപ്പെട്ടുകൊണ്ടാണു നോട്ടീസ് നല്‍കയിരിക്കുന്നത്.
പതഞ്ജലി യോഗ പീഠിലേക്കും ദിവ്യ യോഗ ട്രസ്റ്റിലേക്കും അയച്ച നോട്ടീസുകളില്‍ ഈ തുകയ്ക്കുള്ള നികുതിയടയ്ക്കണമെന്നും ഡയറക്റ്ററേറ്റ് ജനറല്‍ ഒഫ് സെന്‍ട്രല്‍ എക്‌സൈസ് ഇന്റലിജന്‍സ് ആവശ്യപ്പെടുന്നു. യോഗ ക്ലാസുകള്‍ സംഘടിപ്പിച്ചതില്‍ നിന്നു ലഭിച്ച തുകയില്‍ രാംദേവ് അഞ്ചുകോടി രൂപയുടെ നികുതി അടയ്ക്കണമെന്ന് നേരത്തേ റവന്യൂ വകുപ്പ് നിര്‍ദേശിച്ചിരുന്നു.
2009-10ല്‍ സംപ്രേഷണം ചെയ്ത പരിപാടിക്ക് പ്രതിമാസം എട്ടു ലക്ഷം രൂപയാണ് ചാനല്‍ നല്‍കിയത്. മൂന്നു വര്‍ഷത്തേക്കായിരുന്നു സംപ്രേഷണ കരാര്‍ എങ്കിലും ഒരു വര്‍ഷത്തില്‍ പരിപാടി അവസാനിപ്പിക്കുകയായിരുന്നു. രാംദേവിന്റെ ട്രസ്റ്റിനെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനയെന്ന നിലയില്‍ സേവന നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നാണ് ട്രസ്റ്റ് അധികൃതരുടെ വിശദീകരണം.
Key Words: Baba Ramdev, Pathanjali Yoga Peedam, Divya Yoga Trust, Tax, Notice, New Delhi, Trusts, Service Tax, TV Channel, Telecast,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.