ഡെല്‍ഹി: (www.kvartha.com 03/02/2015) പാവങ്ങളുടെ പാര്‍ട്ടി എന്ന പേരില്‍ അറിയപ്പെടുന്ന ആംആദ്മി പാര്‍ട്ടിയുടെ ഓഫീസിലേക്ക് കള്ളപ്പണമൊഴുകുന്നതായി ആവാം സംഘടനയുടെ ആരോപണം.
മറ്റ് പാര്‍ട്ടികള്‍ അനധികൃതമായി സംഭാവനകള്‍ സ്വീകരിക്കുന്നുവെന്ന് ആരോപിക്കുമ്പോള്‍ ആപ്പിന്റെ ഫണ്ടു ശേഖരണം നേരായ വഴിക്കുള്ളതല്ലെന്നും ഒറ്റ രാത്രിയില്‍ നാലു വ്യാജ കമ്പനികളുടെ പേരില്‍ അമ്പതു ലക്ഷം രൂപ വീതം പാര്‍ട്ടിയുടെ ഫണ്ടിലെത്തിയെന്നുമാണ് ആപ് വളണ്ടിയര്‍ ആക്ഷന്‍ മഞ്ച് (അവാം) എന്ന സന്നദ്ധ സംഘടന കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തിലൂടെ വെളിപ്പെടുത്തിയത്.
ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാളിന്റെ ഏകാധിപത്യപ്രവണതയില്‍ മനംമടുത്ത് പാര്‍ട്ടിയില്‍ നിന്നും വിട്ടവരുടെ കൂട്ടായ്മയാണ് അവാം എന്ന സംഘടന. യഥാര്‍ത്ഥ ആംആദ്മി പാര്‍ട്ടിക്കാരാണെന്ന് അവകാശപ്പെട്ട സംഘടനാ പ്രവര്‍ത്തകര്‍ അരവിന്ദ് കെജ്രിവാളിനും കൂട്ടര്‍ക്കുമെതിരെ ഇനിയും തെളിവുകള്‍ പുറത്തുവിടുമെന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പാര്‍ട്ടിയിലേക്ക് സംഭാവന നല്‍കിയവരുടെ വിലാസങ്ങള്‍ ആപ് വെബ്സൈറ്റില്‍ പരിശോധിച്ചപ്പോള്‍ അതില്‍ ചേര്‍ത്തിരിക്കുന്ന പല പേരുകളും കള്ളമാണെന്ന് ബോധ്യപ്പെട്ടതായും അവാം പ്രവര്‍ത്തകര്‍ പറയുന്നു. അമ്പതു ലക്ഷം രൂപ സംഭാവന നല്കിയ കമ്പനിയുടെ വിലാസം നല്‍കിയിരിക്കുന്നത് ഒരു ചേരിയിലേതാണ്. ഇത്തരത്തിലുള്ള 31 വ്യാജ വിലാസങ്ങള്‍ കണ്ടെത്തിയതായാണ് അവാം പ്രവര്‍ത്തകരുടെ ആരോപണം.
അവാം സംഘടനയുടെ ആരോപണത്തെ തുടര്‍ന്ന് ആപ്പിലേക്കൊഴുകുന്ന അനധികൃത സംഭാവനക്കെതിരെ തെരഞ്ഞെടുപ്പു കമ്മീഷന് നടപടിയെടുക്കണമെന്ന് കേന്ദ്ര മന്ത്രിമാരായ നിര്‍മലാ സീതാരാമന്, പീയുഷ് ഗോയല്‍ എന്നിവര്‍ ആവശ്യപ്പെട്ടു. അതേസമയം ആം ആദ്മിയുടെ സ്ഥാപക നേതാക്കളിലൊരാളും പിന്നീട് പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന ആംആദ്മി സ്ഥാപകാംഗം ഷാസിയ ഇല്‍മിയും പാര്ട്ടിയിലേക്കൊഴുകുന്ന സംഭാവന ഹവാലയാണെന്ന് ആരോപിച്ചു.
തങ്ങള്‍ സ്വര്‍ഗത്തില്‍നിന്നു വന്ന പുണ്യാത്മാക്കളാണെന്ന് അവകാശപ്പെടുന്ന ആപ്പുകാര്‍ ദുരൂഹ മാര്‍ഗങ്ങളിലൂടെ സംഭാവന സ്വീകരിച്ചതു സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്നാവശ്യവുമായി കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിങ്വിയും രംഗത്തെത്തിയിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് മര്യാദ ഉപദേശിക്കുന്ന ആംആദ്മി പാര്‍ട്ടിയുടെ ശീലം അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, തങ്ങള്‍ക്കെതിരെ ഉയര്‍ന്ന എല്ലാ ആരോപണങ്ങളും നിഷേധിച്ച ആംആദ്മി പാര്‍ട്ടി
ഏതുവിധ അന്വേഷണത്തെയും സ്വാഗതം ചെയ്യുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പണത്തിന്റെ സ്രോതസ്സുകളെ കുറിച്ച് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിക്ക് അന്വേഷിക്കാമെന്നും തെറ്റുകണ്ടെത്തിയാല്‍ ശിക്ഷിക്കാമെന്നും പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാള് പറഞ്ഞു. മാത്രമല്ല തെറ്റായ നടപടികളുടെ പേരില്‍ പാര്‍ട്ടിയില്‍നിന്നു പുറത്താക്കപ്പെട്ടവരാണ് ഇത്തരം ആരോപണങ്ങള്‍ക്ക് പിന്നിലെന്നും ആം ആദ്മി പാര്‍ട്ടി ആരോപിച്ചു.
Also Read:
കാഞ്ഞങ്ങാട്ട് കത്തിക്കുത്ത്; വ്യാജ ഡോക്ടര്‍ അന്തുക്കയ്ക്കും ബന്ധുവിനും ഗുരുതരം
Keywords: Setback for AAP? Volunteer group AVAM alleges 'dubious companies' funded Kejriwal-led party, New Delhi, Allegation, Website, Warning, Congress, BJP, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.