പുതുവര്‍ഷം സമ്പന്നര്‍ക്ക് തിരിച്ചടി, ഇലോണ്‍ മസ്കും ജെഫ് ബെസോസും അടക്കമുള്ളവര്‍ക്ക് ഒരാഴ്ചയില്‍ നഷ്ടമായത് 85 ബില്യന്‍ ഡോളര്‍
Jan 25, 2022, 13:16 IST
ന്യൂഡെല്‍ഹി: (www.kvartha.com 25.01.2022) ലോകത്തിലെ ഏറ്റവും സമ്പന്നരായ അഞ്ച് ടെക് വ്യവസായികള്‍ക്ക് പുതുവര്‍ഷത്തില്‍ തന്നെ തിരിച്ചടി. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഇവര്‍ക്ക് ഏകദേശം 63 ലക്ഷം കോടി രൂപ ( ഏകദേശം 85 ബില്യന്‍ ഡോളര്‍) നഷ്ടമായതായാണ് റിപോര്‍ട്. ബ്ലൂംബെര്‍ഗ് റിപോര്‍ട് (Bloomberg report) അനുസരിച്ച്, ഇതോടെ ലോകത്തിലെ ഏറ്റവും വലിയ ധനികനായ ഇലോണ്‍ മസ്കിന്റെ സമ്പത്ത് 243 ബില്യന്‍ ഡോളറായി കുറഞ്ഞു.
വര്‍ഷത്തിന്റെ തുടക്കത്തേക്കാള്‍ 27 ബില്യന്‍ ഡോളര്‍ കുറവാണിത്. നവംബറിലെ മസ്കിന്റെ ആസ്തിയേക്കാള്‍ 100 ബില്യന്‍ ഡോളര്‍ കുറവാണിത്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ധനികനായ ജെഫ് ബെസോസിന് 2022 ല്‍ ഏകദേശം 25 ബില്യന്‍ ഡോളര്‍ (18 ലക്ഷം കോടി) നഷ്ടപ്പെട്ടു.
ബ്ലൂംബെര്‍ഗ് സൂചിക പ്രകാരം, മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്സിന്റെ ആസ്തിയില്‍ 2022 ജനുവരി ഒന്നു മുതല്‍ 9.5 ബില്യന്‍ ഡോളര്‍ കുറവ് രേഖപ്പെടുത്തി. ഗൂഗിള്‍ സഹസ്ഥാപകന്‍ ലാറി പേജിന്റെ ആസ്തി 12 ബില്യന്‍ ഡോളറായി കുറഞ്ഞു. ഫ്രഞ്ച് ലക്ഷ്വറി കമ്പനിയായ എല്‍ വി എം എചിന്റെ ചെയര്‍മാനും സി ഇ ഒയുമായ ബെര്‍ണാഡ് അര്നോള്ടാണ് കഴിഞ്ഞയാഴ്ച പണം നഷ്ടപ്പെടാത്ത ലോകത്തിലെ അഞ്ച് അതിസമ്പന്നരില്‍ ഒരാളാണെന്ന് മാധ്യമ റിപോര്‍ടുകള്‍ സൂചിപ്പിക്കുന്നു. ഇക്കൊല്ലം ആര്നോള്ടിന്റെ സമ്പത്തില്‍ 10.5 ബില്യന്‍ ഡോളറിന്റെ കുറവുണ്ടായി. വിശാലമായ വിപണി മാന്ദ്യത്തിനിടയില്‍ കമ്പനി ഓഹരി വില അഞ്ചു ശതമാനം കുറഞ്ഞു.
മാര്‍ക് സകര്‍ബര്‍ഗിന്റെ ആസ്തിയില്‍ ഈ വര്‍ഷം ഏകദേശം 12 ബില്യന്‍ ഡോളര്‍ കുറവ് രേഖപ്പെടുത്തി. അഞ്ച് പേര്‍ക്കും അവരുടെ ടെക് സ്റ്റോക് ഹോള്‍ഡിംഗുകളുടെ മൂല്യത്തില്‍ ഇടിവ് ഉണ്ടായി. വര്‍ധിച്ചുവരുന്ന പലിശനിരക്കും പണപ്പെരുപ്പവും ഉള്‍പെടെ നിരവധി ആശങ്കകള്‍ കാരണം ബെഞ്ച് മാര്‍ക് ടെക്-ഹെവി നാസ് ഡാക് കോമ്പോസിറ്റ് കഴിഞ്ഞ ആഴ്ച ഏകദേശം എട്ടു ശതമാനം ഇടിഞ്ഞു. ഈ വര്‍ഷം, നാസ്ഡാക് ഏകദേശം 13 ശതമാനം കുറഞ്ഞു.
അടുത്തിടെ പുറത്തുവന്ന റിപോര്‍ട് അനുസരിച്ച്, കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട ആദ്യ രണ്ട് വര്‍ഷം ലോകത്തിലെ ഏറ്റവും ധനികരായ പത്ത് പേരുടെ സമ്പാദ്യം വര്‍ധിച്ചു. എന്നാല്‍ ദാരിദ്ര്യവും അസമത്വവും കുതിച്ചുയര്‍ന്നുവെന്ന് വേള്‍ഡ് ഇകണോമിക് ഫോറത്തിന്റെ ( World Economic Forum) കീഴില്‍ നടക്കുന്ന ലോക നേതാക്കളുടെ വെര്‍ച്വല്‍ മിനി ഉച്ചകോടിക്ക് മുന്നോടിയായി പുറത്തിറക്കിയ ഒരു ബ്രീഫിംഗില്‍ ഓക്സ്ഫാം റിപോര്‍ട് ചെയ്തു, ധനികരുടെ സമ്പത്ത് ഓരോ ദിവസവും ശരാശരി 1.3 ബില്യന്‍ ഡോളര്‍ നിരക്കില്‍ 700 ബില്യന്‍ ഡോളറില്‍ നിന്ന് 1.5 ട്രില്യന്‍ ഡോളറായി ഉയര്‍ന്നു.

Keywords: News, National, Top-Headlines, Cash, Dollar, New Delhi, New Year, Report, Business Man, Elon Musk, Jeff Bezos, Setback for the richest, with Elon Musk and Jeff Bezos losing $ 85 billion a week.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.