ഇറ്റാനഗര്‍: (www.kvartha.com 09.02.2022) അരുണാചല്‍ പ്രദേശില്‍ ഹിമപാതത്തില്‍പ്പെട്ട് ഏഴ് സൈനികര്‍ മരിച്ചു. പട്രോളിങ്ങിനിടെയാണ് സൈനികര്‍ അപകടത്തില്‍ മരിച്ചത്. മൃതദേഹങ്ങള്‍ കണ്ടെത്തിയതായി ഇന്‍ഡ്യന്‍ സൈന്യം അറിയിച്ചു.
കെമെങ്ങ് മേഖലയിലാണ് ചൊവ്വാഴ്ച ഹിമപാതത്തില്‍ സൈനികര്‍ കുടങ്ങിയത്. പ്രദേശത്ത് കഴിഞ്ഞ കുറച്ചു ദിവസമായി മോശം കാലാവസ്ഥയും മഞ്ഞ് വീഴ്ചയുമുണ്ടെന്നും സൈന്യം പ്രസ്താവനയില്‍ അറിയിച്ചു.
ഹിമപാതത്തില്‍ അകപ്പെട്ടവരെ കണ്ടെത്തുന്നതിനായി വിദഗ്ധ സംഘത്തെ പ്രദേശത്ത് എത്തിച്ചിരുന്നു. വ്യോമസേനയും രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നെങ്കിലും ഏഴ് സൈനികരെയും രക്ഷിക്കാനായില്ല.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.