16 കാരിയെ കൂട്ടബലാത്സംഗം ചെയ്യുകയും, ബ്ലാക് മെയില്‍ ചെയ്യുകയും ചെയ്‌തെന്ന കേസില്‍ പ്രായപൂര്‍ത്തിയാകാത്ത 2പേര്‍ അടക്കം 7 പേര്‍ അറസ്റ്റില്‍, ഒരാള്‍ ഒളിവില്‍

 


ബെന്‍ഗ്ലൂര്‍: (www.kvartha.com 11.04.2022) ബെന്‍ഗ്ലൂറില്‍ 16 കാരിയെ കൂട്ടബലാത്സംഗം ചെയ്യുകയും, ബ്ലാക് മെയില്‍ ചെയ്യുകയും ചെയ്‌തെന്ന കേസില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ അടക്കം ഏഴു പേര്‍ അറസ്റ്റില്‍. ബെന്‍ഗ്ലൂറിലെ യെലഹങ്കയില്‍ ഇക്കഴിഞ്ഞ ഏപ്രില്‍ അഞ്ചിനാണ് ക്രൂരമായ സംഭവം നടന്നത്. കേസില്‍ ഒളിവിലുള്ള മറ്റൊരു പ്രതിക്കായി പൊലീസ് തിരച്ചില്‍ നടത്തിവരികയാണെന്നും അറിയിച്ചു.

16 കാരിയെ കൂട്ടബലാത്സംഗം ചെയ്യുകയും, ബ്ലാക് മെയില്‍ ചെയ്യുകയും ചെയ്‌തെന്ന കേസില്‍ പ്രായപൂര്‍ത്തിയാകാത്ത 2പേര്‍ അടക്കം 7 പേര്‍ അറസ്റ്റില്‍, ഒരാള്‍ ഒളിവില്‍


സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:


പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി 25 കാരനായ യുവാവുമായി പ്രണയത്തിലായിരുന്നു. തുടര്‍ന്ന് ഇയാള്‍ യെലഹങ്കയിലെ വീട്ടില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. ഇയാളുടെ സുഹൃത്ത് പീഡന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് വീഡിയോ ദൃശ്യങ്ങള്‍ ഉപയോഗിച്ച് പെണ്‍കുട്ടിയെ ബ്ലാക് മെയില്‍ ചെയ്യുകയുമായിരുന്നു.

അതിനുശേഷം ഇരുവരും പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതിന്റെ വീഡിയോ സുഹൃത്തുക്കളുമായി പങ്കിടുകയും വീഡിയോ വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ ബ്ലാക് മെയില്‍ ചെയ്ത് കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു.

ഇതിനിടെ ഒരു ദിവസം പെണ്‍കുട്ടി കരഞ്ഞുകൊണ്ട് വീട്ടിലേക്ക് വരുന്നത് കണ്ട് അമ്മ ചോദ്യം ചെയ്തു. എന്നാല്‍ സത്യം തുറന്നുപറഞ്ഞാല്‍ വഴക്ക് പറയുമെന്ന് കരുതി പെണ്‍കുട്ടി കള്ളം പറഞ്ഞു. താന്‍ എരിവുള്ള കബാബ് കഴിച്ചെന്നും അതിനാലാണ് കരയുന്നതെന്നുമായിരുന്നു അവള്‍ അമ്മയോട് പറഞ്ഞത്.

എന്നാല്‍, ഈയിടെയായി മകളുടെ സ്വഭാവത്തില്‍ മാറ്റം വരുന്നതും അവള്‍ നിരന്തരം കരയുന്നതും ശ്രദ്ധയില്‍പെട്ട അമ്മ അവളെ സത്യം തുറന്നുപറയാന്‍ നിര്‍ബന്ധിച്ചു. ഇതോടെയാണ് തനിക്ക് നേരെയുണ്ടായ കൂട്ടബലാത്സംഗത്തെ കുറിച്ചും ബ്ലാക് മെയിലിനെ കുറിച്ചും അവള്‍ മാതാപിതാക്കളോട് പറഞ്ഞത്.

തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസ് സ്റ്റേഷനിലെത്തി ഇതുസംബന്ധിച്ച് പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയുടെ 25 കാരനായ കാമുകനാണ് മുഖ്യ പ്രതി. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടോയെന്ന് പരിശോധിച്ച് വരികയാണ്. പരാതി സംബന്ധിച്ച് കൂടുതല്‍ അന്വേഷണങ്ങളും നടക്കുന്നുണ്ട്. പ്രതികള്‍ വീഡിയോ ഷെയര്‍ ചെയ്ത മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. ദൃശ്യങ്ങള്‍ മറ്റാരെങ്കിലുമായും പങ്കിട്ടിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ ഫോണുകള്‍ സൈബര്‍ പൊലീസിന് അയയ്ക്കും.

പിടിയിലായ രണ്ട് പ്രതികള്‍ പ്രായപൂര്‍ത്തിയാകാത്തവരാണോയെന്ന് സ്ഥിരീകരിക്കാന്‍ അവരുടെ ജനന സര്‍ടിഫികറ്റ് പരിശോധിച്ച് വരികയാണ്. പോക്സോ ഉള്‍പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് യെലഹങ്ക പൊലീസ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

Keywords:  Seven arrested for gang molesting, blackmailing 16-year-old Bengaluru girl, News, Local News, Bangalore, Molestation, Arrested, Police, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia