ഗോവയില്‍ ടൂറിസ്റ്റുകളും നാട്ടുകാരും തമ്മില്‍ ഏറ്റുമുട്ടി; ഏഴ് പേര്‍ക്ക് പരിക്ക്
Aug 28, 2012, 12:41 IST
പനാജി: ഗോവയില്‍ ടൂറിസ്റ്റുകളും നാട്ടുകാരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. ആറ് ടൂറിസ്റ്റുകള്‍ക്കും സമീപവാസിക്കുമാണ് പരിക്കേറ്റത്.
രാജസ്ഥാനില്‍ നിന്നുമെത്തിയ വിദ്യാര്‍ത്ഥികളാണ് ടൂറിസ്റ്റുകള്‍. ഗോവ ബീച്ചിനടുത്ത് ബസ് പാര്‍ക്ക് ചെയ്യുന്നതിനെചൊല്ലിയുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
ബീച്ചിനുസമീപം ബസ് പാര്‍ക്ക് ചെയ്യരുതെന്നാവശ്യപ്പെട്ട നാട്ടുകാരില്‍ ചിലരോട് ടൂറിസ്റ്റുകള്‍ കയര്‍ത്തുസംസാരിച്ചതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. ഇതേതുടര്‍ന്ന് കൂടുതല്‍ നാട്ടുകാര്‍ സംഘടിക്കുകയും ബസിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികളില്‍ ചിലരെ ആക്രമിക്കുകയും ചെയ്തു. അക്രമത്തില്‍ ബസിനും കേടുപാടുകള്‍ സംഭവിച്ചു. സംഭവത്തെതുടര്‍ന്ന് നാട്ടുകാരില്‍ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
SUMMERY: Panaji: Seven people, six tourists from Rajasthan and a local resident, were injured in a scuffle on a petty issue at famous Calangute beach in Goa on Monday, police said.
Key Words:
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.