ബീഹാറില്‍ മാവോയിസ്റ്റ് കുഴിബോംബാക്രമണത്തില്‍ 7 പേര്‍ കൊല്ലപ്പെട്ടു
Feb 22, 2013, 18:32 IST
പാറ്റ്‌ന: ബീഹാറിലെ ഗയ ജില്ലയിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ ആറ് ജവാന്മാരും ഒരു ഗ്രാമീണനും കൊല്ലപ്പെട്ടതായി സി.ആര്‍.പി.എഫ് ഡി.ഐ.ജി ഉമേഷ് കുമാര്‍ അറിയിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ് ആക്രമണം നടന്നത്.
ബീഹാറിലെ ഉചില വില്ലേജിലൂടെ സഞ്ചരിക്കുകയായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരാണ് അപകടത്തില്‍ മരിച്ച ആറുപേര്‍. മാവോയിസ്റ്റ് ഗൊറില്ലകളാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക വിവരം. കൊല്ലപ്പെട്ട സുരക്ഷാ ഭടന്‍മാരുടെ പക്കലുണ്ടായിരുന്ന തോക്കുകളും മറ്റു ആയുധങ്ങളും മാവോയിസ്റ്റുകള്‍ കൊള്ളയടിച്ചതായും സി.ആര്‍.പി.എഫ്. കേന്ദ്രങ്ങള്‍ അറിയിച്ചു. സ്‌ഫോടനത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ടെന്നും മഗദ് റേഞ്ച് ഡിഐജിയും അറിയിച്ചിട്ടുണ്ട്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.