പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച് അശ്ലീല സിഡി നിര്‍മ്മിച്ച 70കാരന് അറസ്റ്റില്‍
Nov 20, 2011, 20:54 IST
മുംബൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ക്രൂരമായി പീഡിപ്പിച്ച് അശ്ലീല സിഡി നിര്‍മ്മിച്ച 74 കാരന് അറസ്റ്റിലായി. മുംബൈയിലെ മുലന്ദ് പ്രദേശത്താണ് സംഭവം. ഫ്രീലന്‍സ് ഫോട്ടോഗ്രാഫര്‍ ആയിരുന്ന നര്‍കി കറ്റിറ എന്നയാളാണ് പിടിയിലായത്. നിരവധി അശ്ലീലവീഡിയോ സിഡികള്‍ പോലീസ് കണ്ടെടുത്തതില്‍ 5 വര്‍ഷം മുമ്പ് മരിച്ചുപോയ ഭാര്യയുടേയും വീഡിയോയുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ നവംബര്‍ 24 വരെ പോലീസ് കസ്റ്റഡിയില്‍ വയ്ക്കാന്‍ ഉത്തരവായി.
ചെറിയ പെണ്‍കുട്ടികളെ മിഠായി കൊടുത്തും പണം കൊടുത്തുമാണ് അവരെ പീഡിപ്പിച്ചത്. വീടിന്റെ പല ഭാഗങ്ങളിലും കാമറകള്‍ ഘടിപ്പിച്ച് എടുക്കുന്ന വീഡിയോ സിഡികള്‍ വിദേശയാത്രകളില്‍ ആണ് പ്രതി വിറ്റഴിച്ചിരുന്നത്.
English Summary
Mumbai: In a shocking case of sleaze, a 74 year old man has been arrested from Mumbai’s Mulund area for molesting minor girls and making pornographic CDs.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.