എസ്.എഫ്.ഐ നേതാവ് സിറാജുദ്ദീന്‍ ഉദുമ രാജിവെച്ചു

 


എസ്.എഫ്.ഐ നേതാവ് സിറാജുദ്ദീന്‍ ഉദുമ രാജിവെച്ചു
Sirajudheen Uduma
ന്യൂഡല്‍ഹി: കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കൊലപാതക രാഷ്ട്രീയത്തില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ ദില്ലി സംസ്ഥാന വൈ. പ്രസിഡണ്ടും സി.പി.എം ദില്ലി സംസ്ഥാന സ്ട്രാക്ഷന്‍ കമ്മിററി സ്ഥിരം അംഗവുമായ സിറാജുദ്ദീന്‍ ഉദുമ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. രാജി കത്ത് എസ്.എഫ്.ഐ അഖിലേന്ത്യ പ്രസിഡണ്ട് ടി.കെ. ബിജു എം.പിക്ക് അയച്ചു കൊടുത്തതായി സിറാജ് പറഞ്ഞു.

കാറല്‍ മാര്‍ക്‌സിന്റെ ജന്‍മദിനത്തില്‍ തന്നെ ധീരനായ കമ്മ്യൂണിസ്റ്റ് നേതാവ് ടി.പി ചന്ദ്രശേഖരനെ ഹീനമായി കൊലപ്പെടുത്തിയതിന്‌ പിന്നില്‍ സി.പി.എമ്മിന്റെ പങ്ക് വ്യക്തമായതിനാലാണ് രാജിവെക്കുന്നതെന്ന് സിറാജ് കെവാര്‍ത്തയോട് പറഞ്ഞു.

കാസര്‍കോട് ഉദുമ സ്വദേശിയായ സിറാജുദ്ദീന്‍ 1999 ല്‍ ബാല സംഘത്തിലൂടെയാണ് പാര്‍ട്ടിയിലെത്തിയത്. എസ്.എഫ്.ഐ കാസര്‍കോട് ഏരിയ ജനറല്‍ സെക്രട്ടറിയായും, എസ്.എഫ്.ഐ കാസര്‍കോട് ജില്ലാ കമ്മിററി അംഗമായും പ്രവര്‍ത്തിച്ച സിറാജ് പഠനത്തിനായി ദില്ലിയിലെത്തിയതോടെ ഇന്ദ്രപ്രസ്ഥത്തിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ തിളങ്ങുകയായിരുന്നു. 2009ല്‍ നടന്ന ദില്ലി യൂണിവേഴ്‌സിററി തിരഞ്ഞെടുപ്പില്‍ 3300 വോട്ടുകള്‍ നേടി ചരിത്ര വിജയം നേടിയതോടെയാണ് സിറാജ് ദില്ലി സംസ്ഥാന കമ്മിററിയിലെത്തുന്നത്.

ദില്ലി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിററിയില്‍ സെന്റര്‍ ഫോര്‍ പൊളിററിക്കല്‍ വിദ്യാര്‍ത്ഥിയായ സിറാജുദ്ദീന്‍ അബ്ദുല്ലക്കുട്ടി എം.പിയായിരുന്നപ്പോള്‍ പേഴ്‌സണല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

എസ്.എഫ്.ഐയില്‍ നിന്നും രാജിവെച്ച സിറാജുദ്ദീന്‍ കോണ്‍ഗ്രസ്സിന്റെ എന്‍.എസ്.യു വില്‍ ചേര്‍ന്നു. എന്‍.എസ്.യു അഖിലേന്ത്യ വൈ. പ്രസിഡണ്ട് റോഹി ജോണ്‍ സിറാജിന് മെമ്പര്‍ഷിപ്പ് നല്‍കി സ്വീകരിച്ചു.

ഉദുമ കുണ്ടുകുളം പാറയിലെ യൂസഫിന്റെ മകനാണ് സിറാജ്. ഐ.എന്‍.എല്‍ നേതാവായിരുന്ന യൂസഫ് അടുത്ത കാലത്ത് മുസ്‌ലിം ലീഗില്‍ ചേര്‍ന്നു. മുസ്‌ലിം ലീഗിന്റെ ഉദുമ പഞ്ചായത്ത് സെക്രട്ടറിയാണ് യൂസഫ്.

Sirajudheen's File Photos

എസ്.എഫ്.ഐ നേതാവ് സിറാജുദ്ദീന്‍ ഉദുമ രാജിവെച്ചു

എസ്.എഫ്.ഐ നേതാവ് സിറാജുദ്ദീന്‍ ഉദുമ രാജിവെച്ചു

എസ്.എഫ്.ഐ നേതാവ് സിറാജുദ്ദീന്‍ ഉദുമ രാജിവെച്ചു

എസ്.എഫ്.ഐ നേതാവ് സിറാജുദ്ദീന്‍ ഉദുമ രാജിവെച്ചു


English Summery
SFI leader Siraj Uduma resigned from party

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia