Shafi Saadi | ശാഫി സഅദി കര്‍ണാടക വഖഫ് ബോര്‍ഡ് ചെയര്‍മാനായി തുടരും; 4 പേരുടെ നാമനിര്‍ദേശം റദ്ദാക്കിയ ഉത്തരവ് സര്‍കാര്‍ പിന്‍വലിച്ചു

 


ബെംഗ്‌ളുറു: (www.kvartha.com) വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ എന്‍ കെ മുഹമ്മദ് ശാഫി സഅദിയടക്കം നാല് പേരുടെ നാമനിര്‍ദേശം റദ്ദാക്കിക്കൊണ്ട് ന്യൂനപക്ഷ ക്ഷേമ ഹജ്ജ്, വഖഫ് വകുപ്പ് അണ്ടര്‍ സെക്രടറി ചൊവ്വാഴ്ച പുറപ്പെടുവിച്ച വിജ്ഞാപനം സംസ്ഥാന സര്‍കാര്‍ പിന്‍വലിച്ചു. ഇതോടെ ശാഫി സഅദി കര്‍ണാടക വഖഫ് ബോര്‍ഡ് ചെയര്‍മാനായി തുടരും.
     
Shafi Saadi | ശാഫി സഅദി കര്‍ണാടക വഖഫ് ബോര്‍ഡ് ചെയര്‍മാനായി തുടരും; 4 പേരുടെ നാമനിര്‍ദേശം റദ്ദാക്കിയ ഉത്തരവ് സര്‍കാര്‍ പിന്‍വലിച്ചു

സംസ്ഥാന സര്‍കാരിനു കീഴിലുള്ള 140 ലധികം കോര്‍പറേഷനുകളുടെയും ബോര്‍ഡുകളുടെയും നോമിനേറ്റഡ് ചെയര്‍മാന്‍, അംഗങ്ങള്‍, ഡയറക്ടര്‍ എന്നിവരുടെ നിയമനം റദ്ദാക്കി സര്‍കാര്‍ ഉത്തരവിറക്കിയിരുന്നു. അതിന്റെ ഭാഗമായി സംസ്ഥാന വഖഫ് ബോര്‍ഡിലെ നോമിനേറ്റഡ് അംഗങ്ങളുടെ നിയമനവും റദ്ദാക്കി.

സംസ്ഥാന വഖഫ് ബോര്‍ഡ് ഒരു സ്വയംഭരണ സ്ഥാപനമാണ്, അംഗങ്ങളുടെ കാലാവധി അഞ്ച് വര്‍ഷമാണ്. ഇക്കാര്യം മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെയും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് വഖഫ് ബോര്‍ഡ് അംഗങ്ങളുടെ നാമനിര്‍ദേശം റദ്ദാക്കി ഇറക്കിയ വിജ്ഞാപനം പിന്‍വലിച്ച് പുതിയ ഉത്തരവിറക്കിയത്.
     
Shafi Saadi | ശാഫി സഅദി കര്‍ണാടക വഖഫ് ബോര്‍ഡ് ചെയര്‍മാനായി തുടരും; 4 പേരുടെ നാമനിര്‍ദേശം റദ്ദാക്കിയ ഉത്തരവ് സര്‍കാര്‍ പിന്‍വലിച്ചു

വഖഫ് ബോര്‍ഡ് അംഗങ്ങളുടെ നോമിനേഷന്‍ റദ്ദാക്കി സര്‍കാര്‍ ഇറക്കിയ
വിജ്ഞാപനം പിന്‍വലിച്ചതിന് മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ
ശിവകുമാര്‍, മന്ത്രി ബി ഇസഡ് സമീര്‍ അഹ്മദ് ഖാന്‍, സ്പീകര്‍ യു ടി ഖാദര്‍, എംഎല്‍എ എന്‍ എ ഹാരിസ് എന്നിവരെ അഭിനന്ദിക്കുന്നുവെന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ എന്‍ കെ മുഹമ്മദ് ശാഫി സഅദി മാധ്യമങ്ങളോട് പ്രതികരിച്ചു.

Keywords: Shafi Saadi, Waqf Board, Karnataka News, Govt Order, Politics, Political News, Congress News, BJP News, Karnataka Waqf Board, Shafi Saadi will continue as Chairman of Karnataka Waqf Board.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia