Customs Official | 'ശാരൂഖ് ഖാനെ വിമാനത്താവളത്തിൽ തടഞ്ഞിട്ടില്ല, പിഴയും ചുമത്തിയില്ല; നടപടി പ്രകാരം 6.88 ലക്ഷം രൂപ കസ്റ്റംസ് ഡ്യൂടി അടച്ചു; കയ്യിലുണ്ടായിരുന്നത് 17.86 ലക്ഷം രൂപ മൂല്യമുണ്ടായിരുന്ന വസ്തുക്കൾ'; വെളിപ്പെടുത്തി കസ്റ്റംസ് ഉദ്യോഗസ്ഥൻ
Nov 13, 2022, 10:11 IST
മുംബൈ: (www.kvartha.com) യുഎഇയിൽ നിന്ന് മടങ്ങിയെത്തിയ ബോളിവുഡ് താരം ശാരൂഖ് ഖാന്റെ കയ്യിൽ നിന്ന് വിലകൂടിയ വാചുകൾ കണ്ടെടുത്തതിനെ തുടർന്ന് അദ്ദേഹത്തെ മുംബൈ വിമാനത്താവളത്തിൽ തടഞ്ഞുനിർത്തിയതായും കസ്റ്റം ഡ്യൂടി ഇനത്തിൽ 6.83 ലക്ഷം രൂപ പിഴ ഈടാക്കിയതായും നേരത്തെ റിപോർടുണ്ടായിരുന്നു. 18 ലക്ഷം രൂപ വിലയുള്ള വാചുകളും അവയുടെ കവറുകളും ശാരൂഖിന്റെ പക്കലുണ്ടായിരുന്നുവെന്നായിരുന്നു മാധ്യമ വാർത്തകൾ.
എന്നാലിപ്പോൾ, താരത്തിനും സംഘത്തിനും പിഴ ചുമത്തിയിട്ടില്ലെന്നും അടിസ്ഥാന നടപടിക്രമങ്ങൾ മാത്രമാണ് പൂർത്തിയാക്കിയതെന്നും മുംബൈ വിമാനത്താവളത്തിലെ മുതിർന്ന കസ്റ്റംസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. 'ശാരൂഖ് ഖാനോടും സംഘത്തോടും അവർ കൊണ്ടുപോകുന്ന സാധനങ്ങൾക്ക് തീരുവ അടയ്ക്കാൻ ആവശ്യപ്പെട്ടു. മാധ്യമങ്ങൾ റിപോർട് ചെയ്യുന്നതുപോലെ പിഴയൊടുക്കാൻ ആവശ്യപ്പെടുകയോ തടഞ്ഞുനിർത്തുകയോ ഉണ്ടായിട്ടില്ല. ഈ കേസുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതെല്ലാം അവാസ്തവമാണ്', മുതിർന്ന കസ്റ്റംസ് ഓഫീസറെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇൻഡ്യ റിപോർട് ചെയ്തു.
വിലകൂടിയ വാചുകൾ ശാരൂഖിന്റെ പക്കൽ ഉണ്ടായിരുന്നില്ലെന്നും ശാരൂഖിന് ശാർജയിൽ ലഭിച്ച സമ്മാനങ്ങളുടെ മൂല്യം 17.86 ലക്ഷം രൂപയാണെന്നും വൃത്തങ്ങൾ അറിയിച്ചു. 'ശാരൂഖിന്റെ സെക്യൂരിറ്റി ടീമിൽ നിന്നുള്ള രവി സിങ്ങിനെ (ശാരൂഖിന്റെ വിശ്വസ്ത അംഗരക്ഷകനാണ് രവി) ടെർമിനൽ 2 ലേക്ക് ഒരു കസ്റ്റംസ് ഓഫീസർക്കൊപ്പം കൊണ്ടുപോയിരുന്നു. അവിടെ വച്ച് രവി പണം നൽകി. 6.88 ലക്ഷം രൂപ കസ്റ്റംസ് ഡ്യൂടി (38.5 ശതമാനം പ്രകാരം) അടച്ചു', അദ്ദേഹം വ്യക്തമാക്കി. വെള്ളിയാഴ്ച രാത്രിയാണ് ശാരൂഖ് പുസ്തകമേളയിൽ പങ്കെടുത്ത ശേഷം ശാർജയിൽ നിന്ന് തിരിച്ചെത്തിയത്. രാത്രി 12.30ഓടെ സ്വകാര്യ ചാർടേഡ് വിമാനത്തിലാണ് ശാരൂഖ് ഖാൻ മുംബൈയിലെത്തിയത്.

Keywords: Shah Rukh Khan Not Penalised by Customs Officials at Mumbai Airport, Details Inside, National, News, Top-Headlines, Latest-News, Mumbai, Sharukh Khan, Actor, Report.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.