Shah Rukh Khan | ശാറൂഖ് ഖാനെ നേരില്‍ കാണണമെന്ന് കാന്‍സര്‍ രോഗിയായ ആരാധിക; ആഗ്രഹം സാധിച്ചുകൊടുത്ത് താരം; ഒപ്പം സാമ്പത്തിക സഹായവും, മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തുമെന്ന ഉറപ്പും നല്‍കി

 


കൊല്‍കൊത: (www.kvartha.com) ബോളിവുഡ് താരം ശാറൂഖ് ഖാനെ നേരില്‍ കാണണമെന്ന് കാന്‍സര്‍ രോഗിയായ ആരാധിക. ആഗ്രഹം സാധിച്ചുകൊടുത്ത് താരം. വെസ്റ്റ് ബംഗാള്‍ സ്വദേശിനിയായ ശിവാനി ചക്രബര്‍ത്തിയാണ് താന്‍ മരിക്കുന്നതിന് മുന്‍പ് ഇഷ്ടതാരമായ ശാറൂഖ് ഖാനെ നേരില്‍ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചത്. ഒരു ദേശീയ മാധ്യമം ആണ് നടനോടുള്ള 60കാരിയായ ശിവാനിയുടെ ആരാധനയെ കുറിച്ച് റിപോര്‍ട് ചെയ്തത്.

വാര്‍ത്ത കാണാനിടയായ താരം ഇപ്പോള്‍ തന്റെ ആരാധികയുടെ ആഗ്രഹം സഫലമാക്കിയിരിക്കുകയാണ്. വീഡിയോ കോളിലൂടെയാണ് ശാറൂഖ് ശിവാനി ചക്രബര്‍ത്തിയുടെ മുന്നിലെത്തിയത്. ഏകദേശം 30 മിനുടിലധികം ഇരുവരും സംസാരിക്കുകയും ചെയ്തു. കാന്‍സറിന്റെ അവസാന സ്റ്റേജിലായ ഇവര്‍ക്ക് സാമ്പത്തിക സഹായവും നടന്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ശാറൂഖിന്റെ ഫാന്‍സ് പേജ് ട്വീറ്റ് ചെയ്തു.

ശാറൂഖ് ഖാനെ നേരില്‍ കാണുന്നതിനോടൊപ്പം സ്വന്തം കൈകൊണ്ട് ഉണ്ടാക്കിയ ഭക്ഷണം നല്‍കണമെന്നും ശിവാനി പറഞ്ഞിരുന്നു. കെല്‍കൊതയിലെ മീന്‍ വിഭവത്തോടുള്ള തന്റെ താല്‍പര്യവും ശാറൂഖ് ആരാധികയോട് പറഞ്ഞിട്ടുണ്ട്. ഇരുവരും തമ്മിലുള്ള വീഡിയോ കോളിന്റെ സ്‌ക്രീന്‍ ഷോര്‍ട് ഫാന്‍സ് കോളങ്ങളിലും സമൂഹ മാധ്യമങ്ങളിലും വൈറലാണ്.

Shah Rukh Khan | ശാറൂഖ് ഖാനെ നേരില്‍ കാണണമെന്ന് കാന്‍സര്‍ രോഗിയായ ആരാധിക; ആഗ്രഹം സാധിച്ചുകൊടുത്ത് താരം; ഒപ്പം സാമ്പത്തിക സഹായവും,  മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തുമെന്ന ഉറപ്പും നല്‍കി

അടുത്ത് തന്നെ നടക്കാന്‍ പോകുന്ന മകളുടെ വിവാഹത്തിനും ശിവാനി താരത്തെ ക്ഷണിച്ചു. തീര്‍ചയായും മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തുമെന്ന് താരം ഉറപ്പുനല്‍കി. നടനെ പ്രശംസിച്ച് നിരവധി പേരാണ് എത്തുന്നത്. ശാറൂഖിന്റെ ഈ മനസാണ് മറ്റു താരങ്ങളില്‍ നിന്ന് വ്യത്യസ്തനാക്കുന്നതെന്നും ഇതുകൊണ്ടാണ് നടന്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ടവനാകുന്നതെന്നും ആരാധകര്‍ പറയുന്നു.

Keywords:  Shah Rukh Khan Video-Calls 60-Year-Old Cancer Patient Shivani Chakraborty Whose Last Wish Is to Meet SRK!, Kolkata, News, BollyWood Actor, Shah Rukh Khan,  Cancer Patient, Social Media, Video, Daughter Marriage, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia