ബാംഗ്ളൂര്‍: നിരവധിപേരെ വിവാഹം ചെയ്ത് പണം അപഹരിച്ച് കുപ്രസിദ്ധി നേടിയ ഷഹനാസിനെ പൊലീസ് അറസ്റ്റു ചെയ്തു. പത്തനംതിട്ട സ്വദേശിയായ ഷഹനാസിനെ ചെന്നൈ പൊലീസിന്റെ പ്രത്യേക സംഘം ബാംഗ്ളൂരില്‍ നിന്നാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഷഹനാസിനെ റിമാന്‍ഡ് ചെയ്ത് പൂഴല്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.
ഇരുപതോളം പുരുഷന്മാരെ വിവാഹം ചെയ്ത ശേഷം അവരുടെ പണവും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളും തട്ടിയെടുത്ത് മുങ്ങുകയാണ് ഷഹനാസിന്റെ രീതി. തട്ടിപ്പിനിരിയായ രണ്ട് ഭര്ത്താക്കന്മാര് പരാതിയുമായി ചെന്നൈ പൊലീസില്‍ എത്തിയതോടെയാണ് ഷഹനാസിന്റ കഥ പുറത്തായത്. തൊട്ടുപിന്നാലെ ഷഹനാസിന്റെ ഇരയായ അനവധിപ്പേര്‍ പരാതികളുമായി പൊലീസില്‍ എത്തി.
സിദ്ദിഖ് എന്നൊരാളെയാണ് ഷഹനാസ് ആദ്യമായി വിവാഹം ചെയ്തത്. 11 വര്‍ഷം മുന്‍പായിരുന്നു ആദ്യ വിവാഹം. ഇതിലൊരു പെണ്‍കുട്ടിയുണ്ട്. കാര്‍ ഷോറൂം ജീവനക്കാരനായ മണികണ്ഠനാണ് ആദ്യം പരാതിയുമായി എത്തിയത്. തന്റെ സുഹൃത്തിനെ തട്ടിച്ച ആളെത്തേടി നടക്കുകയാണ് താനെന്ന് പറഞ്ഞാണ് ഇയാളുമായി അവള് പരിചയപ്പെടുന്നത്. പരിചയം പ്രേമമായി, പിന്നാലെ വിവാഹവും നടന്നു. അനാഥയാണ് താനെന്ന് പറഞ്ഞ ഷഹനാസ് താന്‍ ഐ എ എസിന് പഠിക്കുകയാണെന്നാണ് പറഞ്ഞിരുന്നത്. വിവാഹം കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ പരീക്ഷയ്ക്ക് പഠിക്കാന്‍ ഹോസ്റ്റലില്‍ നില്‍ക്കണമെന്ന് പറഞ്ഞു. തുടര്‍ന്ന് വിവാഹത്തിന് താന്‍ വാങ്ങി നല്കിയ ആഭരണങ്ങള്‍ മണികണ്ഠന് തന്നെ വിറ്റാണ് അവള്‍ക്ക് പഠിക്കാനും ഹോസ്റ്റല്‍ ചെലവിനും പണം നല്‍കിയത്. രണ്ടാഴ്ച കഴിഞ്ഞ് പൊന്നും പണവുമായി അവള് ഹോസ്റ്റലില്‍ നിന്ന് അപ്രത്യക്ഷയായി. പിന്നെ ഇതുവരെ കണ്ടിട്ടില്ല.
മണികണ്ഠന്റെ വാര്‍ത്ത പുറത്തു വന്നതോടെയാണ് രണ്ടാമത്തെയാള്‍ പരാതിയുമായി എത്തിയത്.

പ്രസന്ന എന്ന ഇയാള്‍ ഫുട്ബോള്‍ താരമാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് താന്‍ ഇവളെ വിവാഹം കഴിച്ചിരുന്നതാണെന്ന് പ്രസന്ന വെളിപ്പെടുത്തി. പ്രസന്നയുമൊത്ത് ജീവിക്കുന്നതിനിടയിലാണ് സുരേഷ് എന്നയാള്‍ ഷഹനാസ് തന്റെ ഭാര്യയാണെന്നു പറഞ്ഞ് രംഗത്തെത്തിയത്. ഇതോടെ സംഭവം കോടതിയിലെത്തി. എന്നാല്‍ സുരേഷ് തന്റെ സുഹൃത്താണെന്നും പ്രസന്നയാണ് ഭര്‍ത്താവെന്നും പറഞ്ഞ് ഷഹനാസ് കേസില്‍ നിന്ന് രക്ഷപ്പെട്ടു.
തൊട്ടുപിന്നാലെ പ്രസന്നയുടെ പണവും സ്വര്‍ണവും അപഹരിച്ച് ഷഹനാസ് മുങ്ങി. പിന്നീട് നിരവധി പേരെ ഇതേപോലെ പറ്റിച്ച് ജീവിക്കുന്നതിനിടെയാണ് ഷഹനാസിനെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തത്.

Keywords: National, Cheating, case, Fake marriage, robbery, gold, money, Bangalore, arrest, Man, Wedding,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.