ഷഹീന്‍ബാഗ് ചാവേറുകളുടെ പ്രജനനകേന്ദ്രം; രാജ്യത്തിനെതിരായ ഗൂഢാലോചന നടത്തുന്ന ചാവേറുകളുടെ വിളനിലം; പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന സമരക്കാര്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിങ്

 


ന്യൂഡല്‍ഹി: (www.kvartha.com 06.02.2020) പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന ഷഹീന്‍ബാഗിലെ സമരക്കാര്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിങ് രംഗത്ത്. ഷഹീന്‍ബാഗ് ചാവേറുകളുടെ പ്രജനനകേന്ദ്രമായെന്ന് പറഞ്ഞ അദ്ദേഹം ഷഹീന്‍ബാഗ് ഇപ്പോഴൊരു സമരകേന്ദ്രമല്ലെന്നും മറിച്ച് ചാവേറുകളെയാണവിടെ വളര്‍ത്തിക്കൊണ്ടുവരുന്നതെന്നും പറഞ്ഞു. രാജ്യത്തിനെതിരായ ഗൂഢാലോചന രാജ്യതലസ്ഥാനത്ത് തന്നെ നടന്നുകൊണ്ടിരിക്കുന്നുവെന്നും ഗിരിരാജ് സിങ് ആരോപിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പ്രതിഷേധങ്ങളെ രാജ്യത്തിനെതിരായ ഖിലാഫത്ത് പ്രസ്ഥാനം എന്നാണ് മന്ത്രി വിശേഷിപ്പിച്ചത്. ജനങ്ങള്‍ ഇത്തരം ചാവേറുകളില്‍ നിന്നും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. 'പ്രതിഷേധത്തിനിടെ ഷഹീന്‍ ബാഗില്‍ ഒരു കുഞ്ഞ് മരിക്കുന്നു. അവന്റെ അമ്മ എന്റെ മകന്‍ രക്തസാക്ഷിയാണെന്ന് പ്രഖ്യാപിക്കുന്നു. എന്താണ് രാജ്യത്ത് സംഭവിക്കുന്നത്. ചാവേറുകള്‍ അല്ലാതെ എന്താണിതെന്നും'' അദ്ദേഹം ചോദിക്കുന്നു.

ഷഹീന്‍ബാഗ് ചാവേറുകളുടെ പ്രജനനകേന്ദ്രം; രാജ്യത്തിനെതിരായ ഗൂഢാലോചന നടത്തുന്ന ചാവേറുകളുടെ വിളനിലം; പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന സമരക്കാര്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിങ്

കേന്ദ്ര മൃഗസംരക്ഷണ മത്സ്യബന്ധന വകുപ്പ് മന്ത്രിയാണ് ഗിരിരാജ് സിങ്. വിദ്വേഷ പ്രസംഗങ്ങളുടെ പേരില്‍ ഇതിനുമുമ്പും അദ്ദേഹം വിവാദങ്ങളുടെ കേന്ദ്രമായിട്ടുണ്ട്. എന്നാല്‍ ഒരിക്കല്‍ പോലും അദ്ദേഹത്തിനെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

ഡെല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം കൊടുംപിരി കൊണ്ട് നില്‍ക്കവേയാണ് സമരക്കാരെ ആക്ഷേപിക്കുന്ന ട്വീറ്റുമായി കേന്ദ്രമന്ത്രി രംഗത്ത് വന്നത്. ഗിരിരാജ് സിങ്ങിന് പുറമെ നിരവധി ബിജെപി നേതാക്കളും ആഭ്യന്തര മന്ത്രി അമിത് ഷായും സമരക്കാര്‍ക്കെതിരെ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്.

2019 ഡിസംബര്‍ 18 മുതല്‍ ഡെല്‍ഹിയിലെ ഷഹീന്‍ബാഗില്‍ നിയമത്തിനെതിരെ നൂറുകണക്കിന് ആളുകളാണ് പ്രതിഷേധവുമായി ഇരിക്കുന്നത്. മതേതര ഭരണഘടനാ തത്ത്വങ്ങളെ അട്ടിമറിക്കുകയും സി എ എയിലുടെ മുസ്ലീങ്ങളോട് സര്‍ക്കാര്‍ വിവേചനം കാണിക്കുകയും ചെയ്യുന്നു എന്നാണ് പ്രതിഷേധക്കാരുടെ വിമര്‍ശനം. ഷഹീന്‍ ബാഗിലെ പ്രധിഷേധക്കാരെ പരിഹസിച്ച് ബി ജെ പി എം പി പര്‍വേഷ് സാഹിബ് സിംഗ് രംഗത്തെത്തിയിരുന്നു.

ലക്ഷക്കണക്കിന് ആളുകളാണ് അവിടെ ഒത്തുകൂടുന്നത്. അവര്‍ നിങ്ങളുടെ വീടുകളില്‍ പ്രവേശിക്കുകയും നിങ്ങളുടെ സഹോദരിമാരെയും പെണ്‍മക്കളെയും പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ഇവര്‍ക്ക് പിന്തുണയും സഹായങ്ങളും നല്‍കുന്നത് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും അദ്ദേഹത്തിന്റെ ആം ആദ്മി പാര്‍ട്ടിയുമാണെന്ന് ബിജെപി നേതാക്കള്‍ ആരോപിക്കുന്നു.

Keywords:  Shaheen Bagh Now Suicide Bombers' Breeding Ground: Minister Giriraj Singh, New Delhi, News, Politics, Criticism, Controversy, Minister, Protesters, BJP, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia