മുംബൈ കൂട്ട മാനഭംഗം: മൂന്ന് പ്രതികളും കുറ്റാക്കാരെന്ന് കോടതി

 


മുംബൈ: (www.kvartha.com 03.04.2014) വനിതാ ഫോട്ടോഗ്രാഫറെ മാനഭംഗത്തിനിരയാക്കിയ കേസില്‍ മൂന്നുപ്രതികളെയും കുറ്റക്കാരാണെന്ന് മുംബൈ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിച്ചു. ഇവര്‍ക്കുള്ള ശിക്ഷ വെള്ളിയാഴ്ച വിധിക്കും. 2013 ഓഗസ്റ്റ് 22 ലാണ് കേസിനാസ്പദമായ സംഭവം.

പരേലില്‍ പൂട്ടികിടക്കുന്ന മില്ലുകളെക്കുറിച്ച് ലേഖനം ചെയ്യുന്നതിന് വേണ്ടി സഹപ്രവര്‍ത്തകനേയും കൂട്ടി ഫോട്ടോ എടുക്കാന്‍ മുംബൈയിലെ ശക്തി മില്‍സിലെത്തിയെ മാദ്ധ്യമപ്രവര്‍ത്തകയെ വിജയ് യാദവ്, കാസിം ഷെയ്ക്ക്, സലിം അന്‍സാരി എന്നിവര്‍ ചേര്‍ന്ന് മാനഭംഗപ്പെടുത്തുകയായിരുന്നു.

മുംബൈ കൂട്ട മാനഭംഗം: മൂന്ന് പ്രതികളും കുറ്റാക്കാരെന്ന് കോടതിസഹപ്രവര്‍ത്തകനെ കെട്ടിയിട്ട് മര്‍ധിച്ച ശേഷമായിരുന്നു യുവതിയോടുള്ള അക്രമം. നേരത്തെ ശക്തിമില്ലില്‍ ഒരു വനിതാ ടെലിഫോണ്‍ ഓപ്പറേറ്ററെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ ഇവരടക്കം നാലുപേരെ കോടതി ജീവപര്യന്തത്തിന് ശിക്ഷിച്ചിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Mumbai, Shakti Mills gang-rape case:Court found 3 convicts guilty,Commiting repeated offense,Press Photojournalist
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia