മുംബൈ ശക്തി മില്‍ കൂട്ട ബലാത്സംഗം: മൂന്ന് പ്രതികള്‍ക്ക് വധശിക്ഷ
Apr 4, 2014, 19:38 IST
മുംബൈ: ഡല്‍ഹി കൂട്ട ബലാത്സംഗ കേസിലെ കോടതി വിധിക്ക് ശേഷം രാജ്യം ഉറ്റു നോക്കിയ മുംബൈ ശക്തി മില്‍ കൂട്ടബലാത്സംഗ കേസിലെ മൂന്ന് പ്രതികള്‍ക്ക് കോടതി വധശിക്ഷ വിധിച്ചു. കാസിം ബംഗാളി, വിജയ് ജാദവ്, മുഹമ്മദ് സലീം അന്‍സാരി എന്നിവര്‍ക്കാണ് പരമാവധി ശിക്ഷയായ വധശിക്ഷ പുറപ്പെടുവിച്ചത്.
മുംബൈ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്. 2013 ഓഗസ്റ്റിലാണ് ഫോട്ടോയെടുക്കാന്‍ മുംബൈ ശക്തിമില്ലിലെത്തിയ ഫോട്ടോ ജേര്ണലിസ്റ്റിനെ അഞ്ച് പേരടങ്ങുന്ന സംഘം കൂട്ടബലാത്സംഗം ചെയ്തത്. ഒന്നും മൂന്നും നാലും പ്രതികള്‍ക്കാണ് വധശിക്ഷ.
ഡല്‍ഹി കൂട്ടബലാത്സംഗത്തിന് ശേഷം രാജ്യത്തുണ്ടായ പ്രതിഷേധങ്ങളെ തുടര്‍ന്ന് കൊണ്ടുവന്ന 376 ഇ വകുപ്പ് ചുമത്തിയാണ് പ്രതികള്‍ക്ക് വധശിക്ഷ പുറപ്പെടുവിച്ചത്. 376 ഇ വകുപ്പ് പ്രകാരം വധശിക്ഷ ലഭിക്കുന്ന ആദ്യത്തെ പ്രതികളാണ് ഇവര്‍. ശക്തി മില്ല് കോമ്പൗണ്ടില്‍ വനിതാ ഫോട്ടോഗ്രാഫറെ കൂട്ടബലാത്സംഗം ചെയ്ത കേസിലും പ്രതികളാണ് ഇവര്‍. ഈ കേസില്‍ പ്രതികള്‍ക്ക് നേരത്തെ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read: നഴ്സിംഗ് വിദ്യാര്‍ത്ഥിനിയുടെ പേരില്‍ ഫെയ്സ്ബുക്കില്‍ വ്യാജ അക്കൗണ്ട്: യുവാവ് അറസ്റ്റില്‍
Keywords : Mumbai, Molestation, Case, Accused, Court, National, Case, Shakti Mills gang-rape case: Prosecutor demands death for 3 repeat convicts.
മുംബൈ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്. 2013 ഓഗസ്റ്റിലാണ് ഫോട്ടോയെടുക്കാന്‍ മുംബൈ ശക്തിമില്ലിലെത്തിയ ഫോട്ടോ ജേര്ണലിസ്റ്റിനെ അഞ്ച് പേരടങ്ങുന്ന സംഘം കൂട്ടബലാത്സംഗം ചെയ്തത്. ഒന്നും മൂന്നും നാലും പ്രതികള്‍ക്കാണ് വധശിക്ഷ.
ഡല്‍ഹി കൂട്ടബലാത്സംഗത്തിന് ശേഷം രാജ്യത്തുണ്ടായ പ്രതിഷേധങ്ങളെ തുടര്‍ന്ന് കൊണ്ടുവന്ന 376 ഇ വകുപ്പ് ചുമത്തിയാണ് പ്രതികള്‍ക്ക് വധശിക്ഷ പുറപ്പെടുവിച്ചത്. 376 ഇ വകുപ്പ് പ്രകാരം വധശിക്ഷ ലഭിക്കുന്ന ആദ്യത്തെ പ്രതികളാണ് ഇവര്‍. ശക്തി മില്ല് കോമ്പൗണ്ടില്‍ വനിതാ ഫോട്ടോഗ്രാഫറെ കൂട്ടബലാത്സംഗം ചെയ്ത കേസിലും പ്രതികളാണ് ഇവര്‍. ഈ കേസില്‍ പ്രതികള്‍ക്ക് നേരത്തെ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read: നഴ്സിംഗ് വിദ്യാര്‍ത്ഥിനിയുടെ പേരില്‍ ഫെയ്സ്ബുക്കില്‍ വ്യാജ അക്കൗണ്ട്: യുവാവ് അറസ്റ്റില്‍
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.