എന്‍ സി പി നേതാവ് ശരദ് പവാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി
Apr 6, 2022, 18:53 IST
ന്യൂഡെല്‍ഹി: (www.kvartha.com 06.04.2022) എന്‍ സി പി നേതാവ് ശരദ് പവാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ശിവസേന നേതാവ് സഞ്ജയ് റാവതിനെതിരായ ഇഡിയുടെ നടപടികളെ കുറിച്ച് സംസാരിച്ചു.
ചില ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണത്തിന്റെ ഭാഗമായി ശിവസേന നേതാവ് സഞ്ജയ് റാവതിന്റെ ഭാര്യയുടെയും കൂട്ടാളികളിലൊരാളുടെയും 11.15 കോടിയിലധികം മൂല്യമുള്ള സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടിയതിന് തൊട്ടുപിന്നാലെയാണ് കൂടിക്കാഴ്ച.
രാജ്യസഭാംഗമായ സഞ്ജയ് റാവതുമായി ബന്ധപ്പെട്ട കേസിനെക്കുറിച്ച് പ്രധാനമന്ത്രിയുമായി സംസാരിച്ചു. റാവതിന്റെ സ്വത്തുക്കള്‍ തട്ടിയെടുത്ത രീതി അനീതിയാണെന്ന് പ്രധാനമന്ത്രിയെ ധരിപ്പിച്ചതായും കൂടിക്കാഴ്ചയ്ക്ക് ശേഷം ശരദ് പവാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സഞ്ജയ് റാവത് വെറുമൊരു രാജ്യസഭാംഗം മാത്രമല്ലെന്നും ഒരു പത്രപ്രവര്‍ത്തകന്‍ കൂടിയാണെന്നും പ്രധാനമന്ത്രിയോട് പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.
മറ്റൊരു സംഭവവികാസത്തില്‍, മുന്‍ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിനെ സെന്‍ട്രല്‍ മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലില്‍ നിന്ന് സിബിഐ കസ്റ്റഡിയിലെടുക്കുകയും മുന്‍ മുംബൈ പൊലീസ് കമിഷണര്‍ പരം ബീര്‍ സിംഗ് അദ്ദേഹത്തിനെതിരെ ഉന്നയിച്ച അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുകയും ചെയ്തു.
ബുധനാഴ്ച പാര്‍ലമെന്റിലെ പ്രധാനമന്ത്രിയുടെ ഓഫിസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ച 20 മിനുട് നേരം നീണ്ടുനിന്നു.
ചില ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണത്തിന്റെ ഭാഗമായി ശിവസേന നേതാവ് സഞ്ജയ് റാവതിന്റെ ഭാര്യയുടെയും കൂട്ടാളികളിലൊരാളുടെയും 11.15 കോടിയിലധികം മൂല്യമുള്ള സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടിയതിന് തൊട്ടുപിന്നാലെയാണ് കൂടിക്കാഴ്ച.
രാജ്യസഭാംഗമായ സഞ്ജയ് റാവതുമായി ബന്ധപ്പെട്ട കേസിനെക്കുറിച്ച് പ്രധാനമന്ത്രിയുമായി സംസാരിച്ചു. റാവതിന്റെ സ്വത്തുക്കള്‍ തട്ടിയെടുത്ത രീതി അനീതിയാണെന്ന് പ്രധാനമന്ത്രിയെ ധരിപ്പിച്ചതായും കൂടിക്കാഴ്ചയ്ക്ക് ശേഷം ശരദ് പവാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സഞ്ജയ് റാവത് വെറുമൊരു രാജ്യസഭാംഗം മാത്രമല്ലെന്നും ഒരു പത്രപ്രവര്‍ത്തകന്‍ കൂടിയാണെന്നും പ്രധാനമന്ത്രിയോട് പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.
മറ്റൊരു സംഭവവികാസത്തില്‍, മുന്‍ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിനെ സെന്‍ട്രല്‍ മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലില്‍ നിന്ന് സിബിഐ കസ്റ്റഡിയിലെടുക്കുകയും മുന്‍ മുംബൈ പൊലീസ് കമിഷണര്‍ പരം ബീര്‍ സിംഗ് അദ്ദേഹത്തിനെതിരെ ഉന്നയിച്ച അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുകയും ചെയ്തു.
Keywords: Sharad Pawar meets PM Modi, raises issue of ED action against Sanjay Raut, New Delhi, News, Prime Minister, Meeting, NCP, Narendra Modi, Politics, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.