ശശി തരൂര്‍ പാക് ഐ.എസ്.ഐ ഏജന്റുമായി പ്രണയത്തില്‍: സുനന്ദ പുഷ്‌ക്കര്‍

 


ന്യൂഡല്‍ഹി: കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി ശശി തരൂര്‍ പാക് മാധ്യമപ്രവര്‍ത്തകയും ഐ.എസ്.ഐ ഏജന്റുമായ യുവതിയുമായി പ്രണയത്തിലാണെന്ന് ഭാര്യ സുനന്ദ പുഷ്‌ക്കര്‍. ഒരു പത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് സുനന്ദ ഭര്‍ത്താവിനെതിരെ ആരോപണം ഉന്നയിച്ചത്. ശശി തരൂരില്‍ നിന്നും താന്‍ വിവാഹമോചനം നേടാന്‍ പോവുകയാണെന്നും സുനന്ദ പറഞ്ഞു.

തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തുവെന്ന് അവകാശപ്പെട്ട് ശശി തരൂര്‍ രംഗത്തെത്തിയതിന് തൊട്ടുപിന്നാലെയാണ് സുനന്ദയുടെ ആരോപണമെന്നത് ശ്രദ്ധേയമാണ്.

പാക് മാധ്യമപ്രവര്‍ത്തകയായ മെഹര്‍ തരാറിന് നിരവധി പ്രണയസന്ദേശങ്ങളാണ് കഴിഞ്ഞ ദിവസം ശശി തരൂരിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും അയച്ചത്. ഇതോടെ തരൂരിന്റെ ഫോളോവേഴ്‌സ് അന്തം വിട്ടു. എന്നാല്‍ തന്റെ അക്കൗണ്ട് കുറച്ചുദിവസമായി പ്രവര്‍ത്തിക്കുന്നില്ലെന്നും ഹാക്കര്‍ നുഴഞ്ഞുകയറി അയച്ച സന്ദേശങ്ങളാണ് അതെന്നും വ്യക്തമാക്കി തരൂര്‍ ഉടനെ രംഗത്തെത്തി. പ്രണയ സന്ദേശങ്ങള്‍ ഉടനെ തന്നെ ട്വിറ്ററില്‍ നിന്ന് നീക്കുകയും ചെയ്തു.

എന്നാല്‍ തരൂര്‍ അയച്ച പ്രണയസന്ദേശങ്ങള്‍ മെഹര്‍ തരാര്‍ തന്റെ ഭര്‍ത്താവിനയച്ചതാണെന്നും തരൂരിന്റെ അക്കൗണ്ടിലൂടെ താന്‍ തന്നെയാണ് സന്ദേശങ്ങള്‍ അയച്ചതെന്നും സുനന്ദ പറയുന്നു. മെഹര്‍ തരാര്‍ തന്റെ ഭര്‍ത്താവിനെ വശീകരിക്കാന്‍ ശ്രമിക്കുന്നത് മറ്റുള്ളവര്‍ മനസിലാക്കാനാണിതെന്നും സുനന്ദ വ്യക്തമാക്കി.

മെഹര്‍ ഐ.എസ്.ഐ.ഏജന്റാണെന്നും ഇരുവരും ബ്ലാക്ക് ബെറി മെസഞ്ചറിലൂടെ കൈമാറിയ സന്ദേശങ്ങള്‍ തന്റെ പക്കലുണ്ടെന്നും സുനന്ദ അവകാശപ്പെട്ടു.

ശശി തരൂര്‍ പാക് ഐ.എസ്.ഐ ഏജന്റുമായി പ്രണയത്തില്‍: സുനന്ദ പുഷ്‌ക്കര്‍തരൂരിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഉപയോഗിച്ച് സുനന്ദ മെഹറിന് സന്ദേശങ്ങള്‍ അയച്ചിരുന്നു. എന്നാല്‍ ഇതൊന്നും അറിയാത്ത തരൂര്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു എന്ന് ട്വിറ്ററിലൂടെ അറിയിച്ചു.

അതേസമയം സുനന്ദയുടെ ആരോപണങ്ങളെ തള്ളിയ മെഹര്‍,? ഇതേക്കുറിച്ച് കൂടുതലൊന്നും പറയാനില്ലെന്ന് ട്വിറ്റിലൂടെ വ്യക്തമാക്കി. സുനന്ദയുടെ മനോനില തകര്‍ന്നരിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ നിന്നുള്ള ഒരു ടെലിവിഷന്‍ ചാനല്‍ ഈ കാര്യത്തില്‍ പ്രതികരണം തേടി തന്നെ സമീപിച്ചിരുന്നു. എന്നാല്‍ ഇതൊന്നും പ്രതികരണം അര്‍ഹിക്കുന്ന ആരോപണങ്ങളല്ലെന്നും മെഹര്‍ പറഞ്ഞു.

SUMMARY: New Delhi: In an indecorous controversy surrounding Shashi Tharoor, the Union Minister's wife Sunanda Tharoor on Wednesday alleged that her husband was having an “extra-marital affair” with a Pakistan-based journalist.

Keywords: Shashi Tharoor, Sunanda Pushkar, Twitter, Pakistan, Mehr Tarar
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia