താലിബാനിൽ മലയാളികളുണ്ടോ? ശശി തരൂരിന്റെ സംശയത്തിന് മറുപടി

 


ന്യൂഡെൽഹി: (www.kvartha.com 17.08.2021) താലിബാനിൽ മലയാളികളും ഉണ്ടോ എന്ന ശശി തരൂരിന്റെ സംശയത്തിന് മറുപടി. മലയാളത്തോട് സാമ്യം തോന്നുന്ന ഭാഷ സംസാരിക്കുന്ന രണ്ട് പേരുടെ ദൃശ്യങ്ങള്‍ ആദ്യമായി ട്വീറ്റ് ചെയ്ത മാധ്യമപ്രവർത്തകൻ തന്നെയാണ് അത് മലയാളമല്ലെന്ന് വ്യക്തമാക്കിയത്.

താലിബാനില്‍ കേരളത്തില്‍ നിന്നുള്ളവര്‍ ഇല്ലെന്നും ദ്രാവിഡ ഭാഷയായ ബ്രാവി എന്ന ഭാഷയാണ് അവര്‍ സംസാരിച്ചതെന്നും മാധ്യമപ്രവര്‍ത്തകനായ റമീസ് ട്വീറ്റ് ചെയ്തു.

താലിബാനിൽ മലയാളികളുണ്ടോ? ശശി തരൂരിന്റെ സംശയത്തിന് മറുപടി

ബലൂച് മേഖലയിലുള്ളവരാണ് ഈ ഭാഷ സംസാരിക്കുന്നതെന്നും ഈ ഭാഷയ്ക്ക് തെലുഗു, തമിഴ്, മലയാളം എന്നിവയോട് സാമ്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, മാധ്യമപ്രവര്‍ത്തകന്റെ വിശദീകരണം രസകരമാണെന്നും ഇതിന് വ്യക്തത വരാൻ ഭാഷാ ശാസ്ത്രജ്ഞര്‍ക്ക് വിട്ടുകൊടുക്കാമെന്നും തരൂര്‍ വ്യക്തമാക്കി.

കാബൂളില്‍ നിന്നുള്ള രണ്ട് പേരുടെ എട്ട് സെകൻഡുള്ള ദൃശ്യമാണ് ഇത്തരത്തിലൊരു ചർചയ്ക്ക് വഴിവച്ചത്. കാബൂളില്‍ എത്തിയ ഒരാൾ സന്തോഷം കൊണ്ട് കരയുന്ന വിഡിയോയില്‍ രണ്ട് പേര്‍ സംസാരിക്കുന്നതായി കേള്‍ക്കാം. ഇവര്‍ കരഞ്ഞുതീര്‍ക്കട്ടെ, സംസാരിക്കട്ടെ എന്നിവയോടെ സാമ്യമുള്ള വാക്കുകള്‍ പറയുന്നുവെന്നതായിരുന്നു പ്രചാരണം. ഈ വിഡിയോ റീട്വീറ്റ് ചെയ്ത ശശി തരൂര്‍ രണ്ട് മലയാളികള്‍ താലിബാനിൽ ഉണ്ടാകാമെന്ന സംശയം പ്രകടിപ്പിക്കുകയായിരുന്നു.

Keywords:  News, New Delhi, Shashi Tharoor, Malayalam, Twitter, National, India, Afghanistan, Shashi Tharoor in soup over ‘Malayali Taliban’ tweet.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia