Shashi Tharoor | ശശി തരൂര്‍ പ്രവര്‍ത്തക സമിതിയില്‍, എകെ ആന്റണി തുടരും; കേരളത്തില്‍ നിന്നും വേണുഗോപാല്‍ ഉള്‍പെടെ 3 പേര്; രമേശ് ചെന്നിത്തലയും കൊടുക്കുന്നില്‍ സുരേഷും ക്ഷണിതാക്കള്‍
Aug 20, 2023, 15:42 IST
ന്യൂഡെല്‍ഹി: (www.kvartha.com) കോണ്‍ഗ്രസിലെ ഏറ്റവും ഉയര്‍ന്ന സംഘടനാ വേദിയായ പ്രവര്‍ത്തകസമിതിയെ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്ന് ശശി തരൂരിനെ പ്രവര്‍ത്തക സമിതിയില്‍ ഉള്‍പെടുത്തി. നിലവില്‍ പ്രവര്‍ത്തക സമിതി അംഗമായ മുതിര്‍ന്ന നേതാവ് എകെ ആന്റണിയെ നിലനിര്‍ത്തി. കെസി വേണുഗോപാലും പട്ടികയിലുണ്ട്.
രമേശ് ചെന്നിത്തലയെ സ്ഥിരം ക്ഷണിതാവായും കൊടിക്കുന്നില്‍ സുരേഷിനെ പ്രത്യേക ക്ഷണിതാവായും ഉള്‍പെടുത്തിയിട്ടുണ്ട്. ആദ്യം ഒഴിവാക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും തരൂരിനെ ഉള്‍പെടുത്തണമെന്ന വികാരം പ്രവര്‍ത്തകരില്‍ നിന്നും ഉയര്‍ന്നിരുന്നു. ഇതോടെയാണ് അദ്ദേഹത്തെ ഉള്‍പെടുത്താനുള്ള തീരുമാനം എടുത്തത്.
ആകെ 39 അംഗ പ്രവര്‍ത്തക സമിതിയാണ് പ്രഖ്യാപിച്ചത്. ഇവര്‍ക്കു പുറമെ 32 സ്ഥിരം ക്ഷണിതാക്കളും ഒമ്പത് പ്രത്യേക ക്ഷണിതാക്കളുമുണ്ട്. പ്രത്യേക ക്ഷണിതാക്കള്‍ക്കൊപ്പം എക്സ് ഒഫീഷ്യോ അംഗങ്ങളെന്ന നിലയില്‍ വിവിധ സംഘടനകളുടെ ചുമതല വഹിക്കുന്ന നാലു പേരുമുണ്ട്.
അടുത്ത വര്‍ഷം ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഏറെ നിര്‍ണായകമായ നാളുകളിലേക്കാണു പാര്‍ടി കടക്കുന്നത്. അതുകൊണ്ടുതന്നെ, രാഷ്ട്രീയമായി പാര്ടിക്കു കരുത്തേകാന്‍ കെല്പുള്ള നേതാക്കളാണ് 39 അംഗ സമിതിയില്‍ ഇടംപിടിച്ചത്.
രാജസ്താനില്‍ നിന്ന് യുവനേതാവ് സചിന് പൈലറ്റ് സമിതിയംഗമായി ദേശീയ രാഷ്ട്രീയത്തിലേക്കെത്തി. രാജസ്താന്‍ രാഷ്ട്രീയത്തില്‍ നില്‍ക്കാനാണ് സചിനു താല്പര്യമെങ്കിലും അവിടെ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായി അദ്ദേഹം അധികാരപ്പോരിലാണ്. ഗെലോട്ടിനെ മാറ്റി തന്നെ മുഖ്യമന്ത്രിയാക്കണമെന്ന സചിന്റെ ആവശ്യം തള്ളിയ ഹൈകമാന്‍ഡ്, പകരം പദവിയെന്ന നിലയിലാണ് പ്രവര്‍ത്തക സമിതിയില്‍ ഉള്‍പെടുത്തിയത്.
ജി23 അംഗങ്ങളായ മുകുള്‍ വാസ്നിക്, ആനന്ദ് ശര്‍മ എന്നിവരും പ്രവര്‍ത്തക സമിതിയിലുണ്ട്. അതേസമയം, മനീഷ് തിവാരി സ്ഥിരം ക്ഷണിതാവാണ്. സിപിഐയില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയ യുവനേതാവ് കനയ്യ കുമാര്‍ പ്രവര്‍ത്തക സമിതി അംഗത്വം പ്രതീക്ഷിച്ചിരുന്നെങ്കിലും, സ്ഥിരം ക്ഷണിതാവായാണ് ഉള്‍പെടുത്തിയത്.
പാര്‍ടി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെയും രാഹുല്‍ ഗാന്ധിയും കഴിഞ്ഞ ദിവസം നടത്തിയ ചര്‍ചയില്‍ സമിതിയംഗങ്ങളെ സംബന്ധിച്ച് ഏകദേശ ധാരണയായിരുന്നു.

മല്ലികാര്‍ജുന്‍ ഖര്‍ഗെ, സോണിയ ഗാന്ധി, ഡോ.മന്മോഹന് സിങ്, രാഹുല്‍ ഗാന്ധി, അധീര്‍ രഞ്ജന്‍ ചൗധരി, എകെ ആന്റണി, അംബിക സോണി, മീരാ കുമാര്‍, ദിഗ് വിജയ് സിങ്, പി ചിദംബരം, ത്വാരിഖ് അന്‍വര്‍, ലാല്‍ തനവാല, മുകുള്‍ വാസ്നിക്, ആനന്ദ് ശര്‍മ, അശോക് റാവു ചവാന്, അജയ് മാക്കന്, ചരണ്‍ജിത് സിങ് ഛന്നി, പ്രിയങ്ക ഗാന്ധി, കുമാരി സെല്‍ജ, ഗയ്കഗം, രഘുവീര റെഡ്ഡി, ശശി തരൂര്‍, തംരധ്വാജ് സാഹു, അഭിഷേക് മനു സിങ് വി, സല്മാന് ഖുര്‍ശിദ്, ജയറാം രമേഷ്, ജിതേന്ദ്ര സിങ്, രണ്‍ദീപ് സിങ് സുര്‍ജേവാല, സചിന് പൈലറ്റ്, ദീപക് ബാബ്രിയ, ജഗദീഷ് താകോര്‍, ജിഎ മിര്‍, അവിനാഷ് പാണ്ഡെ, ദീപ ദാസ് മുന്‍ഷി, മഹേന്ദ്രജീത് സിങ് മാളവ്യ, ഗൗരവ് ഗൊഗോയ്, സയീദ് നസീര്‍ ഹുസൈന്, കമലേശ്വര് പട്ടേല്‍, കെസി വേണുഗോപാല്‍.
Keywords: Shashi Tharoor, Sonia, Rahul, Priyanka Gandhi on Congress Working Committee; Sachin Pilot finds a spot, New Delhi, News, Politics, Lok Sabha Election, Meeting, Shashi Tharoor, Sonia, Rahul, Priyanka Gandhi. National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.