ശശിതരൂരിന്റെ ഡെല്‍ഹിയിലെ വീട്ടില്‍ മോഷണം; വിലപിടിപ്പുള്ള പല വസ്തുക്കളും മോഷ്ടാക്കള്‍ അടിച്ചെടുത്തു
Dec 7, 2016, 11:24 IST
ന്യൂഡല്‍ഹി: (www.kvartha.com 07.12.2016) കോണ്‍ഗ്രസ് നേതാവും ലോക്‌സഭാംഗവുമായ ശശി തരൂരിന്റെ ഡെല്‍ഹിയിലെ വീട്ടില്‍ മോഷണം. നവംബര്‍ 29നാണ് മോഷണം നടന്നത്. വിലപിടിപ്പുള്ള പല വസ്തുക്കളും മോഷണം നടന്നതായാണ് വിവരം.
സ്വച്ഛ് ഭാരത് ക്യാംപെയിനില്‍ പങ്കെടുത്തപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി സമ്മാനിച്ച ചെമ്പില്‍ നിര്‍മ്മിച്ച ഗാന്ധി കണ്ണടകളും, പുരാതനമായ നടരാജ വിഗ്രഹം, പന്ത്രണ്ട് ചെറിയ ഗണേഷ വിഗ്രഹം, പത്ത് ചെറിയ ഹനുമാന്‍ വിഗ്രഹം, പന്ത്രണ്ട് 32 ജിബി പെന്‍ഡ്രൈവ്, ഇന്റര്‍നെറ്റ് ഡോംഗിള്‍, എന്നിവ മോഷണം പോയതായി തരൂരിന്റെ പരാതിയില്‍ പറയുന്നു.
കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്ന മറ്റു പല പ്രമുഖ രാഷ്ട്രീയ നേതാക്കളും എം.പിമാരും താമസിക്കുന്ന ലുതിയന്‍സ് സോണിലെ ലോദി എസ്‌റ്റേറ്റിലാണ് തരൂര്‍ താമസിക്കുന്നത്. ഇന്ത്യന്‍ എക്‌സ്പ്രസില്‍ വന്ന റിപ്പോര്‍ട്ട് പ്രകാരം തുഗ്ലക്ക് റോഡ് പോലീസ് ഐ.പി.സി സെക്ഷന്‍ 380/457 (ഭവനഭേദനം)പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വീടിന്റെ മതില്‍ ചാടിക്കടന്ന് പേഴ്‌സണല്‍ ഓഫീസിന്റെ മുന്‍വശത്തെ കതക് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്.
Also Read:
മജിസ്‌ട്രേറ്റിന്റെ മരണം; അഭിഭാഷകനെയും സുഹൃത്തിനെയും ചോദ്യം ചെയ്തു
Keywords: Shashi Tharoor’s Delhi home burgled, copper Gandhi glasses gifted by PM Modi stolen, New Delhi, Complaint, Police, Case, Probe, Report, Protection, Politics, Leaders, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.