ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ മല്‍സരിക്കാനില്ലെന്ന് എ.എ.പി നേതാവ് ഷാസിയ ഇല്‍മി. ട്വിറ്ററിലൂടെയാണ് ഷാസിയ ഇല്‍മി ഇക്കാര്യം വ്യക്തമാക്കിയത്. യുപിയിലെ റായ് ബറേലിയില്‍ നിന്നുമാണ് സോണിയ ഗാന്ധി വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിലും മല്‍സരിക്കുന്നത്.
ഞാന്‍ റായ് ബറേലിയില്‍ നിന്ന് മല്‍സരിക്കുന്നില്ല. ഞാനിക്കാര്യം സമ്മതിക്കുകയോ അറിയുകയോ ചെയ്തിട്ടില്ല. കഴിഞ്ഞ രണ്ട് മാസമായി ഞാനിക്കാര്യം നിഷേധിച്ചുകൊണ്ടിരിക്കുകയാണ് ഷാസിയ ട്വീറ്റ് ചെയ്തു.
ഡല്‍ഹിയിലെ ആര്.കെ പുരം സീറ്റില്‍ നിന്നും നിയമസഭ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച ഷാസിയ നേരിയ വ്യത്യാസത്തിലാണ് പരാജയം ഏറ്റുവാങ്ങിയത്.
സോണിയക്കെതിരെ മല്‍സരിക്കാന്‍ താല്പര്യമില്ലെങ്കിലും കേന്ദ്രമന്ത്രി സല്മാന് ഖുര്‍ഷിദിനെതിരെ ഫറൂഖാബാദില്‍ നിന്നും മല്‍സരിക്കാമെന്ന് അവര്‍ പാര്‍ട്ടിയെ അറിയിച്ചതായാണ് റിപോര്‍ട്ട്.
അതേസമയം ഷാസിയയെ മല്‍സര രംഗത്തിറക്കേണ്ടതില്ലെന്ന നിലപാടും പാര്‍ട്ടിക്കുണ്ട്. ഇവര്‍ക്ക് തിരഞ്ഞെടുപ്പ് പ്രചാരണ ചുമതല നല്‍കുന്നതിനെക്കുറിച്ചും പാര്‍ട്ടി ചര്‍ച്ചചെയ്തു വരികയാണ്.
SUMMARY: New Delhi/Amethi: Sparks are flying in Aam Aadmi Party leader with Shazia Ilmi expressing her unwillingness in public to contest against UPA chairperson Sonia Gandhi from Rae Bareli.
Keywords: AAP, Congress, Sonia Gandhi, Rae Bareli, Shazia Ilmi,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.