ഷീന ബോറ വധക്കേസ്: ഇന്ദ്രാണി മുഖര്‍ജിയുടെ അബോധാവസ്ഥയ്ക്ക് കാരണം അമ്മയുടെ മരണവാര്‍ത്ത കേട്ടത്
Oct 7, 2015, 10:28 IST
മുംബൈ:(www.kvartha.com 07.10.2015) ഷീന ബോറ വധക്കേസിലെ മുഖ്യപ്രതിയും ഷീനയുടെ അമ്മയുമായ ഇന്ദ്രാണിയെ പോലീസ് ചോദ്യം ചെയ്തു. കഴിഞ്ഞ ദിവസം അബോധാവസ്ഥയില്‍ ജയിലിനുളളില്‍ കണ്ടെത്തിയ ഇന്ദ്രാണി, ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ആയതിനു പിന്നാലെയാണ് ചോദ്യം ചെയ്യല്‍.
അബോധാവസ്ഥയ്ക്ക് കാരണം അമ്മയുടെ മരണവാര്ത്തയാണെന്നു ഇന്ദ്രാണി പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ജയില്‍ അധികൃതരില്‍ നിന്നു മരണവിവരം അറിഞ്ഞ ഇന്ദ്രാണി ശരിയായി ആഹാരം കഴിക്കാത്തതാണ് അവരുടെ നില വഷളാക്കിയതെന്നു ചോദ്യം ചെയ്യലില്‍ വ്യക്തമായതായി ഉദ്യോഗസ്ഥ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
ഇന്ദ്രാണി ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്ന വാദങ്ങള്‍ ശക്തമായിരുന്നു. എന്നാല്‍ ഇന്ദ്രാണിയുടേത് ആത്മഹത്യ ശ്രമമല്ലെന്നും ആഹാരം കഴിക്കാത്തതിന്റെ അബോധാവസ്ഥയായിരുന്നുവെന്നും ഉദ്യോഗസ്ഥ വൃത്തങ്ങള്‍ പറഞ്ഞു. ഗുരുതരാവസ്ഥയിലായ ഇന്ദ്രാണി അപകടനില തരണം ചെയ്യാതെ ചോദ്യം ചെയ്യാനാവില്ലെന്ന ജെജെ ആശുപത്രി അധികൃതരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ചോദ്യം ചെയ്യല്‍ ചൊവ്വാഴ്ചത്തേക്ക് മാറ്റിയത്.
മൂന്നു മണിക്കൂറോളം തുടര്‍ന്ന ചോദ്യം ചെയ്യല്‍ റെക്കോഡ് ചെയ്തിരുന്നു. ഇതിന് മുന്‍പ് സംഭവവുമായി ബന്ധപ്പെട്ടു മൊഴി നല്കിയ സാക്ഷികളുടെ മൊഴിയെ സാധൂകരിക്കുന്നതാണ് ഇന്ദ്രാണിയുടെ മൊഴിയുമെന്നു അന്വേഷണ ഉദ്യോഗസ്ഥന് പറഞ്ഞു.
ഒക്റ്റോബര്‍ രണ്ടിനാണ് ഇന്ദ്രാണിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. അന്ന് രാവിലെ പതിവ് പോലെ ദിനചര്യകളെല്ലാം ചെയ്ത ഇന്ദ്രാണിയുടെ നില വൈകുന്നേരത്തോടെയാണ് വഷളായത്. ജയില്‍ ഡോക്ടര്‍മാരെത്തി പരിശോധിച്ചെങ്കിലും ജെജെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. ഇന്ദ്രാണിയെ പരിശോധിച്ച മൂന്നു ഡോക്ടര്‍
മാരുടെയും മൊഴിയുമെടുത്തിട്ടുണ്ട്. ഇതേസമയം, ഫൊറന്‍സിക് പരിശോധനാ ഫലത്തിലും ഇന്ദ്രാണിയുടെ ശരീരത്തില്‍ അമിത മരുന്നുപയോഗത്തിന്റെ ലക്ഷണങ്ങളൊന്നും കണ്ടെത്തിയിട്ടില്ല.
SUMMARY: INDRANI Mukerjea, the prime accused in the Sheena Bora murder case, recorded her statement before Byculla jail officials Tuesday evening in connection with the ongoing probe ordered by the state’s home department to ascertain if there were any lapses or foul play leading to her falling unconscious on October 2 in her jail barrack.

Indrani was discharged from JJ Hospital Tuesday evening. After getting the discharge report that said the “patient was physically and mentally fit”, her statement was recorded by Inspector General (Prisons), Bipin Singh.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.