ഷിന്‍ഡെ മാപ്പു പറഞ്ഞിട്ടില്ല: കമല്‍നാഥ്

 


ന്യൂഡല്‍ഹി: ഹിന്ദുത്വഭീകരത സംബന്ധിച്ച ജയ്പൂര്‍ പരാമര്‍ശത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ മാപ്പുപറഞ്ഞിട്ടില്ലെന്ന് പാര്‍ലമെന്ററികാര്യമന്ത്രി കമല്‍നാഥ് വ്യക്തമാക്കി. ആര്‍.എസ്.എസും ബി.ജെ.പിയും നടത്തുന്ന ക്യാമ്പുകള്‍ ഭീകരവാദികളുടെ പരിശീലനകേന്ദ്രങ്ങളാണെന്ന പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിക്കുക മാത്രമാണ് ഷിന്‍ഡെ ചെയ്തിട്ടുള്ളതെന്ന് സി.എന്‍.എന്‍.-ഐ.ബി.എന്‍. ചാനലിലെ ഡെവിള്‍സ് അഡ്വക്കേറ്റ് എന്ന പരിപാടിയില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

തന്റെ പ്രസ്താവനയില്‍ ബി.ജെ.പിയെ അശ്രദ്ധമായി വലിച്ചിഴച്ചതിലാണ് അദ്ദേഹം
ഖേദം പ്രകടിപ്പിച്ചത്. ചിദംബരം ആഭ്യന്തര മന്ത്രിയായിരിക്കേ സമാന അര്‍ഥത്തിലുള്ള പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ അദ്ദേഹം ബി.ജെ.പി. എന്ന വാക്ക് ഉപയോഗിച്ചിട്ടില്ല കമല്‍നാഥ് പറഞ്ഞു.

സൂര്യനെല്ലി കേസിലെ പുതിയ മൊഴിയുടെ അടിസ്ഥാനത്തില്‍ രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്ത് നിന്ന് പി.ജെ. കുര്യനെ നീക്കണമെന്ന ഇടതുപാര്‍ട്ടികളുടെ നിലപാടിനെ കമല്‍നാഥ് എതിര്‍ത്തു. കുര്യനെ ഉള്‍ക്കൊള്ളാനാകുന്നില്ലെങ്കില്‍ ഇടതുകക്ഷികള്‍ക്ക് സഭ ബഹിഷ്‌കരിക്കാം -കമല്‍നാഥ് പറഞ്ഞു.
ഷിന്‍ഡെ മാപ്പു പറഞ്ഞിട്ടില്ല: കമല്‍നാഥ്കോണ്‍ഗ്രസിന്റെ ജയ്പൂര്‍ ശിബിരത്തിനിടയിലാണ് ഷിന്‍ഡെ വിവാദ പ്രസ്താവന നടത്തിയത്. ഇതില്‍ പ്രതിഷേധം വ്യാപകമായതോടെയാണ് ഷിന്‍ഡെ ഖേദപ്രകടനം നടത്തി തലയൂരിയത്.


SUMMARY: As dust settles on the 'Hindu terror' issue, government has said Home Minister Sushilkumar Shinde had not apologized for his controversial remarks but only expressed regret, which was accepted by BJP. 'Well, it is regret. That is the word that has been used. I cannot change the language once it is used,' Parliamentary Affairs Minister Kamal Nath told Karan Thapar on 'Devil's Advocate' program on CNNIBN. He was responding to questions on whether Shinde had expressed regret or tendered an apology for his remark made at a Congress meet in Jaipur that BJP was running camps fort raining Hindu terrorists.

Keywords: Kamal Nath,  Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia