മുംബൈയില്‍ 'ദി വീക്ക്' ഓഫീസിനുനേരെ ശിവസേനയുടെ ആക്രമണം; രണ്ട് പേര്‍ക്ക് ഗുരുതരം

 


മുംബൈയില്‍ 'ദി വീക്ക്' ഓഫീസിനുനേരെ ശിവസേനയുടെ ആക്രമണം; രണ്ട് പേര്‍ക്ക് ഗുരുതരം
മുംബൈ: മുംബൈയിലെ 'ദി വീക്ക്' വാരികയുടെ മാര്‍ക്കറ്റിംഗ് ഓഫീസിനുനേരെ ശിവസേന നടത്തിയ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

ആക്രമണത്തില്‍ ഓഫീസിനും സാരമായ കേടുപാടുകള്‍ സംഭവിച്ചു. രാവിലെ 11.30 ഓടെയായിരുന്നു സംഭവം. ദി വീക്ക് സര്‍ക്കുലേഷന്‍ വിഭാഗത്തിലെ ഒരു ജീവനക്കാരനെ ദിവസങ്ങള്‍ക്കു മുന്‍പ് അച്ചടക്ക നടപടിയുടെ പേരില്‍ പുറത്താക്കിയിരുന്നു. ഇതിനെതിരെ പിന്നീട് ഇയാള്‍ കോടതിയെ സമീപിച്ചെങ്കിലും മതിയായ തെളിവുകള്‍ ഹാജരാക്കാനായില്ല.

തുടര്‍ന്നു ശിവസേന യൂണിയന്റെ നേതൃത്വത്തില്‍ ഇയാള്‍ ഇന്നു ദി വീക്ക് ഓഫിസിലെത്തുകയായിരുന്നു. ചര്‍ച്ചക്കിടെ യാതൊരു പ്രകോപനവും കൂടാതെ ശിവസേന ആക്രമണം നടത്തുകയായിരുന്നു.

English Summery
Shiv Sena attack in 'The Week' office in Mumbai.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia