ശിവസേന പ്രതിപക്ഷത്ത്

 


മുംബൈ:(www.kvartha.com 10.11.2014) മഹാരാഷ്ട്ര നിയമസഭയില്‍ പ്രതിപക്ഷത്തിരിക്കുമെന്ന് ശിവസേനയുടെ പ്രഖ്യാപനം. ഏകനാഥ് ഷിന്‍ഡെയെ പ്രതിപക്ഷനേതൃ സ്ഥാനത്തേയ്ക്ക് നിര്‍ദ്ദേശിക്കാനും സേന തീരുമാനിച്ചു. നിയമസഭ സെക്രട്ടറിക്ക് നല്‍കിയ കത്തിലും ശിവസേന ഇക്കാര്യം വ്യക്തമാക്കി. നിയമസഭ സമ്മേളനത്തിനെത്തിയ ശിവസേന എം.എല്‍.എമാര്‍ പ്രതിപക്ഷ ബഞ്ചുകളിലാണ് സ്ഥാനം പിടിച്ചത്.

ശിവസേന പ്രതിപക്ഷത്ത്
നവംബര്‍ 12ന് ഫദ്‌നാവീസ് സര്‍ക്കാര്‍ നിയമസഭയില്‍ വിശ്വാസവോട്ട് തേടുമെന്നായിരുന്നു നേരത്തേയുള്ള റിപോര്‍ട്ട്. എന്നാല്‍ ബുധനാഴ്ച നവംബര്‍ 12ന് സ്പീക്കറെ തിരഞ്ഞെടുത്ത ശേഷമാകും ഫദ്‌നാവീസ് വിശ്വാസവോട്ട് തേടുക.

288 അംഗ നിയമസഭയില്‍ ബിജെപിക്ക് 121 എം.എല്‍.എമാരാണുള്ളത്. ശിവസേനയ്ക്ക് 61ഉം. തിരഞ്ഞെടുപ്പിന് മുന്‍പ് സീറ്റ് വിഭജന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെതുടര്‍ന്ന് ഇരുപക്ഷവും സഖ്യമുപേക്ഷിച്ചിരുന്നു. എന്നാല്‍ ഇരു പാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ സഖ്യവുമായി മുന്നോട്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ മന്ത്രിസഭയില്‍ ശിവസേനയ്ക്ക് നല്‍കുന്ന പ്രാതിനിധ്യത്തെക്കുറിച്ച് യോജിപ്പിലെത്താന്‍ കഴിയാത്തതിനാല്‍ പ്രതിപക്ഷത്തിരിക്കാന്‍ ശിവസേന തീരുമാനിക്കുകയായിരുന്നു.

SUMMARY: The Shiv Sena on Monday announced it will sit in the opposition bences in Maharashtra assembly and seek the leader of opposition's post for Eknath Shinde, indicating that it won't patch up with former ally Bharatiya Janata Party (BJP).

Keywords: Shiv Sena, BJP, Maharashtra, assembly,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia