മഹാരാഷ്ട്ര സര്‍കാരിനെ താഴെയിറക്കാന്‍ സഹായിക്കാത്തതിനെ തുടര്‍ന്ന് ഇഡി തന്നെയും കുടുംബത്തെയും പീഡിപ്പിക്കുകയാണെന്ന് ശിവസേന എംപി

 


ന്യൂഡെല്‍ഹി: (www.kvartha.com 09.02.2022) മഹാരാഷ്ട്ര സര്‍കാരിനെ താഴെയിറക്കാന്‍ സഹായിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) തന്നെയും കുടുംബത്തെയും പീഡിപ്പിക്കുകയാണെന്ന് ആരോപിച്ച് ശിവസേന എംപി സഞ്ജയ് റാവത് രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡുവിന് കത്തയച്ചു. ഇഡിയും മറ്റ് അന്വേഷണ ഏജെന്‍സി ഉദ്യോഗസ്ഥരും അവരുടെ രാഷ്ട്രീയ യജമാനന്മാരുടെ കളിപ്പാവകളായി മാറിയിരിക്കുന്നു. 'എന്നെ ശരിയാക്കാന്‍ അവരുടെ മുതലാളിമാര്‍' ആവശ്യപ്പെട്ടതായി ഉദ്യോഗസ്ഥര്‍ സമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ഇടക്കാല തെരഞ്ഞെടുപ്പ് നിര്‍ബന്ധമാക്കാന്‍ സഹായിച്ചില്ലെങ്കില്‍ തടവിലാകുമെന്ന് ഭീഷണിപ്പെടുത്തിയതായും റാവത് ആരോപിച്ചു. ഏകദേശം ഒരു മാസം മുമ്പ്, ചില ആളുകള്‍ തന്നെ സമീപിക്കുകയും മഹാരാഷ്ട്ര സര്‍കാരിനെ താഴെയിറക്കാന്‍ അവരെ സഹായിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഇത്തരം രഹസ്യ അജന്‍ഡയില്‍ കക്ഷിയാകാന്‍ താനില്ലെന്ന് വ്യക്തമാക്കി. എന്നാല്‍ വളരെ വലിയ വില നല്‍കേണ്ടിവരുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി. 

മഹാരാഷ്ട്ര സര്‍കാരിനെ താഴെയിറക്കാന്‍ സഹായിക്കാത്തതിനെ തുടര്‍ന്ന് ഇഡി തന്നെയും കുടുംബത്തെയും പീഡിപ്പിക്കുകയാണെന്ന് ശിവസേന എംപി

വര്‍ഷങ്ങളോളം ജയിലില്‍ കിടന്ന ഒരു മുന്‍ കേന്ദ്ര റെയില്‍വേ മന്ത്രിയുടെ ഗതിയായിരിക്കുമെന്നും ഭീഷണിപ്പെടുത്തി. തന്നെ കൂടാതെ മഹാരാഷ്ട്ര മന്ത്രിസഭയിലെ മറ്റ് രണ്ട് മുതിര്‍ന്ന മന്ത്രിമാരെയും രണ്ട് മുതിര്‍ന്ന നേതാക്കളെയും പിഎംഎല്‍എ (കള്ളപ്പണം വെളുപ്പിക്കല്‍) നിയമപ്രകാരം ജയിലിലടയ്ക്കുമെന്നും ഇത് ഇടക്കാല തിരഞ്ഞെടുപ്പിലേക്ക് നയിക്കുമെന്നും മുന്നറിയിപ്പ് നല്‍കയതായി അദ്ദേഹം പറഞ്ഞു.

തന്റെ കുടുംബം അലിബാഗില്‍ 17 വര്‍ഷം മുമ്പ് വാങ്ങിയ ഭൂമി, കഷ്ടിച്ച് ഒരു ഏകര്‍ മാത്രമേയുള്ളൂവെന്നും ഭൂമി വിറ്റ കുടുംബാംഗങ്ങളേയും ഇഡിയും മറ്റ് ഏജെന്‍സികളും മൊഴി നല്‍കാന്‍ ഭീഷണിപ്പെടുത്തുകയാണെന്നും ശിവസേന എംപി ആരോപിച്ചു. 2012-2013 കാലഘട്ടത്തില്‍ എനിക്കും എന്റെ കുടുംബത്തിനും ഭൂമി വിറ്റ മറ്റ് ആളുകളെയും ഇഡി ഭീഷണിപ്പെടുത്തുന്നു. ദിവസവും ഇഡിയും മറ്റ് ഏജെന്‍സികളും ഈ ആളുകളെ വിളിച്ച് ജയിലിലടയ്ക്കുമെന്നും അവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്നും ഭീഷണിപ്പെടുത്തുന്നു. അവര്‍ എനിക്കെതിരെ മൊഴി നല്‍കണമെന്നാണ് ഇഡിയുടെ ആവശ്യം.

രാജ്യസഭയിലേക്കുള്ള എന്റെ നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പിച്ച എല്ലാ സത്യവാങ്മൂലങ്ങളിലും ആസ്തി ഫയല്‍ ചെയ്തിട്ടുണ്ട്. ഇത്രയും വര്‍ഷമായി എന്നോട് ഒരു ചോദ്യവും ചോദിച്ചിട്ടില്ല. പെട്ടെന്ന് ഇപ്പോള്‍ ഇഡിക്കും മറ്റ് ഏജെന്‍സികള്‍ക്കും 'ആശങ്ക'യായി മാറിയിരിക്കുന്നു. ഏകദേശം രണ്ട് പതിറ്റാണ്ട് മുമ്പ് സമ്പാദിച്ച സ്വത്തുക്കളെക്കുറിച്ച് 'അന്വേഷിക്കാന്‍' ഇഡിക്കും മറ്റ് ഏജെന്‍സികള്‍ക്കും അവകാശമില്ലെന്നും' റാവത് പറഞ്ഞു.

താനുമായി ബന്ധമുള്ള 28 പേരെ അന്വേഷണ ഏജന്‍സികള്‍ പിടികൂടി 'തെറ്റായ രീതിയില്‍ തടവിലാക്കിയിട്ടുണ്ടെന്നും' തനിക്കെതിരെ മൊഴി നല്‍കിയില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും റാവത് അവകാശപ്പെട്ടു.

Keywords:  New Delhi, News, National, Politics, MP, Shiv Sena, Letter, Sanjay Raut, Rajya Sabha Chairman, Venkaiah Naidu, Shiv Sena MP Sanjay Raut's startling letter to Rajya Sabha Chairman Venkaiah Naidu.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia