എക്‌സിറ്റ് പോള്‍ പുറത്തുവന്നപ്പോള്‍ ശിവസേന അയഞ്ഞു; ബിജെപിയുമായി സഖ്യമുണ്ടാക്കാന്‍ സാധ്യത

 


മുംബൈ: (www.kvartha.com 18.10.2014) മഹാരാഷ്ട്രയില്‍ വന്‍ വിജയം നേടാനാകുമെന്ന് കരുതി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ തന്തയ്ക്ക് വരെ വിളിച്ച ശിവസേന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതോടെ അയഞ്ഞു.

ബിജെപിയുമായി സഖ്യത്തിന് സാധ്യതയുണ്ടെന്ന സൂചനകളാണിപ്പോള്‍ പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്നത്.
മുറിവേറ്റ ഹൃദയവുമായി നില്‍ക്കുമ്പോള്‍ വാദപ്രതിവാദങ്ങളും കുത്തുവാക്കുകളും വേണ്ടെന്ന് ശിവസേന പറയുന്നു. ശിവസേന മുഖപത്രമായ സാംനയില്‍ വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച എഡിറ്റോറിയലിലാണ് ബിജെപിയുമായി സഖ്യത്തിന്റെ സൂചനകള്‍ നിഴലിക്കുന്നത്.
എക്‌സിറ്റ് പോള്‍ പുറത്തുവന്നപ്പോള്‍ ശിവസേന അയഞ്ഞു; ബിജെപിയുമായി സഖ്യമുണ്ടാക്കാന്‍ സാധ്യത
ബിജെപിക്കും ശിവസേനയ്ക്കുമിടയില്‍ എന്തൊക്കെ പ്രശ്‌നങ്ങളുണ്ടായാലും മഹാരാഷ്ട്ര ആവശ്യപ്പെടുന്നത് ഒരു സുസ്ഥിര ഭരണമാണെന്നും അതിനാല്‍ വിട്ടുവീഴ്ചകള്‍ ആവശ്യമാണെന്നും എഡിറ്റോറിയല്‍ വ്യക്തമാക്കുന്നു.

SUMMARY: Mumbai: After exit polls predicted Bharatiya Janata Party (BJP) emerging as the single largest party in Maharashtra, Shiv Sena has softened its stand and hinted towards allying with its erstwhile ally.

Keywords: Bharatiya Janata Party, Shiv Sena, Maharashtra polls, Narendra Modi, Uddhav Thackeray, Saamna
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia