താലിബാന് മുന്നറിയിപ്പുമായി ശിവസേന; മോഡിയെ തൊട്ടാല്‍ കളി മാറുമെന്ന് സാംന

 


മുംബൈ: (www.kvartha.com 08.11.2014) പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഭീഷണി ഉയര്‍ത്തിയെ താലിബാന് മുന്നറിയിപ്പുമായി ശിവസേന. പ്രധാനമന്ത്രിയുടെ ഹിന്ദുത്വ നിലപാടിനെ പിന്തുണച്ച സേന മോഡിക്ക് കുറുകെ വന്നാല്‍ വിധം മാറുമെന്നും ഭീഷണിപ്പെടുത്തി.

പ്രധാനമന്ത്രി മോഡിയുടെ വഴിക്ക് താലിബാനികള്‍ വരരുത്. അതാണവര്‍ക്ക് നല്ലത്. ഞങ്ങളുടെ പ്രധാനമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കാനാവുന്നതെല്ലാം ഞങ്ങള്‍ ചെയ്യും പാര്‍ട്ടി മുഖപത്രമായ സാം നയിലൂടെ ശിവസേന പറഞ്ഞു.

ഞായറാഴ്ച നടക്കുന്ന കേന്ദ്രമന്ത്രിസഭ പുനസംഘടനയില്‍ ശിവസേനയ്ക്ക് രണ്ട് മന്ത്രിപദങ്ങള്‍ വാഗ്ദാനം ചെയ്തുകൊണ്ട് മോഡിയുടെ വിളി വന്നതിന്റെ പിറ്റേന്നാണ് താക്കറെ മോഡിക്ക് പിന്തുണയുമായെത്തിയത്.

താലിബാന് മുന്നറിയിപ്പുമായി ശിവസേന; മോഡിയെ തൊട്ടാല്‍ കളി മാറുമെന്ന് സാംനഹിന്ദുത്വയെ പിന്തുണയ്ക്കുന്നതിനാലാണ് പ്രധാനമന്ത്രി മോഡി താലിബാന്റെ ഹിറ്റ് ലിസ്റ്റില്‍ ഇടം നേടിയത്. സത്യപ്രതിജ്ഞ ചൊല്ലി സ്ഥാനമേറ്റയുടന്‍ ഗംഗാ തീരത്തെത്തി ആരതി ഉഴഞ്ഞതില്‍ നിന്നും അദ്ദേഹത്തിന്റെ ഹിന്ദുത്വ നിലപാട് വ്യക്തമായിരുന്നു. അദ്ദേഹം മുസ്ലീങ്ങള്‍ക്ക് എതിരല്ല, മറിച്ച് അവര്‍ക്ക് നല്‍കുന്ന പ്രത്യേക പരിഗണയ്‌ക്കെതിരാണദ്ദേഹം എഡിറ്റോറിയല്‍ വ്യക്തമാക്കുന്നു.

SUMMARY: Mumbai: Days after a Taliban's breakaway faction issued a threat to Prime Minister Narendra Modi, BJP's former ally Shiv Sena supported the PM on his Hindutva stand and warned the terror group against crossing path with him.

Keywords: Taliban, Narendra Modi, BJP, Shiv Sena, Hindutva, Saamana
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia