വനിതാപോലീസിന്റെ മരണം; സഹപ്രവര്‍ത്തകന്റെ പീഡനംമൂലമാണെന്ന് ബന്ധുക്കള്‍
Oct 2, 2015, 12:06 IST
ജോധ്പുര്‍: (www.kvartha.com 02.10.2015) വനിതാ പോലീസ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ സഹപ്രവര്‍ത്തകന്‍ സംശയത്തിന്റെ നിഴലില്‍. ജോധ്പൂരിലെ മന്‍ഡോര്‍ പോലീസ് സ്‌റ്റേഷനിലെ വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ ശോഭയെ കഴിഞ്ഞദിവസം വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു.
അവശ നിലയില്‍ കണ്ടെത്തിയ ശോഭയെ അയല്‍ക്കാരാണ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഗുരുതരാവസ്ഥയിലായ ശോഭ മരണത്തിന് കീഴടങ്ങി. ശോഭ വിഷം കഴിച്ചതാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ശോഭയുടെ മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും സഹപ്രവര്‍ത്തകനായ ഒരു പോലീസുകാരനാണ് ശോഭയുടെ മരണത്തിന് കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. ഈ സഹപ്രവര്‍ത്തകനെതിരെ ജോലി സ്ഥലത്തെ പീഡനത്തിന് ശോഭ അടുത്തിടെ പരാതി നല്‍കിയിരുന്നു. അതിനുശേഷം ശോഭയ്ക്ക് മാനസിക പീഡനം ഏല്‍ക്കേണ്ടിവന്നതായും ബന്ധുക്കള്‍ ആരോപിച്ചു.
ശോഭയുടെ പീഡന പരാതി വകുപ്പുതലത്തിലെ സ്വാധീനം ഉപയോഗിച്ച് പ്രസ്തുത പോലീസുകാരന്‍ ഒതുക്കിയതായി ആരോപണമുണ്ടായിരുന്നു. ഇതിനു പിന്നാലെ പരാതി പിന്‍വലിക്കാന്‍ ശോഭയ്ക്കു നേരെ സമ്മര്‍ദ്ദവുമുണ്ടായിരുന്നു. ശോഭയുടെ പേരു മോശമാക്കുമെന്നതടക്കമുള്ള ഭീഷണി സഹിക്കാന്‍ കഴിയാതായതോടെയാണ് ഒടുവില്‍ ആത്മഹത്യ ചെയ്തതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.
അതേസമയം ഇതുവരെ ആത്മഹത്യ കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല. ആരോപണവിധേയനായ പോലീസ് ഉദ്യോഗസ്ഥന് പിടിപാടുള്ളതിനാല്‍ ശോഭയുടെ മരണത്തിലുള്ള അന്വേഷണം അട്ടിമറിക്കപ്പെടുമെന്ന ആശങ്കയും ബന്ധുക്കള്‍ പ്രകടിപ്പിച്ചു.
Keywords: Shobha Chaudhary Lady Police Constable Allegedly Commits Suicide in Jodhpur, Doctor, Allegation, National.

Also Read:
മഞ്ചേശ്വരത്തെ ആസിഫ് വധം: മംഗളൂരുവില്‍ 2 പേര്‍ കൂടി കസ്റ്റഡിയില്‍
Keywords: Shobha Chaudhary Lady Police Constable Allegedly Commits Suicide in Jodhpur, Doctor, Allegation, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.