Resigns | നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കര്‍ണാടകയില്‍ ബിജെപി എംഎല്‍എയുടെ രാജി പാര്‍ട്ടിക്ക് ഞെട്ടലായി; കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും

 


ബല്ലാരി: (www.kvartha.com) കര്‍ണാടകയില്‍ മെയ് 10ന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കുഡ്ലിഗി ബിജെപി എംഎല്‍എ എന്‍ വൈ ഗോപാലകൃഷ്ണ നിയമസഭാംഗത്വം രാജിവെച്ചത് ബിജെപി പ്രവര്‍ത്തകരെ ഞെട്ടിക്കുകയും അമ്പരപ്പിക്കുകയും ചെയ്തു. തങ്ങളുടെ നിയമസഭാംഗങ്ങളാരും പാര്‍ട്ടി വിട്ടുപോകില്ലെന്ന് ബിജെപി അവകാശപ്പെട്ടിരുന്നു. ഈ സമയത്താണ് നാല് തവണ എംഎല്‍എയായ ഗോപാലകൃഷ്ണയുടെ രാജി പ്രഖ്യാപനമുണ്ടായത്. ഇദ്ദേഹം കോണ്‍ഗ്രസില്‍ ചേരുമെന്നാണ് വിവരം.

Resigns | നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കര്‍ണാടകയില്‍ ബിജെപി എംഎല്‍എയുടെ രാജി പാര്‍ട്ടിക്ക് ഞെട്ടലായി; കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും

അടുത്തിടെ ഗോപാലകൃഷ്ണ കെപിസിസി പ്രസിഡന്റ് ഡികെ ശിവകുമാറുമായും മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുമായും ബെംഗ്‌ളൂറില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. നിയമസഭാ സ്പീക്കര്‍ വിഎച്ച് കാഗേരിയുടെ സിര്‍സിയിലെ വസതിയിലെത്തിയാണ് എംഎല്‍എ രാജിക്കത്ത് സമര്‍പ്പിച്ചത്. ഗോപാലകൃഷ്ണയെ അവഗണിക്കുന്നതിലേക്ക് നയിച്ച ചില സമീപകാല സംഭവവികാസങ്ങള്‍ അദ്ദേഹത്തെ വേദനിപ്പിച്ചതായി അനുയായികള്‍ പറഞ്ഞു.

മുന്‍ കോണ്‍ഗ്രസ് നേതാവായ ഗോപാലകൃഷ്ണ ചിത്രദുര്‍ഗ ജില്ലയിലെ മൊളകല്‍മുരു നിയമസഭാ മണ്ഡലത്തില്‍ നിന്ന് നാല് തവണ (1997, 1999, 2004, 2008) തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2018ല്‍ കോണ്‍ഗ്രസ് ടിക്കറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയില്‍ ചേര്‍ന്നു. ബിജെപിയുടെ മുതിര്‍ന്ന നേതാവ് ബി ശ്രീരാമുലുവിന് സീറ്റ് നല്‍കിയതിനാല്‍ മൊളകാല്‍മുരുവിന് പകരം കുഡ്ലിഗിയില്‍ ബിജെപി ഗോപാലകൃഷ്ണയ്ക്ക് ടിക്കറ്റ് നല്‍കി. ഗോപാലകൃഷ്ണയും ശ്രീരാമുലുവും വിജയിക്കുകയും ചെയ്തു. പ്രായം ചൂണ്ടിക്കാണിച്ച് ഇത്തവണ ടിക്കറ്റ് നല്‍കില്ലെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് അദ്ദേഹം രാജിവെച്ചത്.

അതേസമയം, അര്‍ക്കല്‍ഗുഡിനെ (ഹാസന്‍ ജില്ല) പ്രതിനിധീകരിക്കുന്ന ജെഡി (എസ്) എംഎല്‍എ എ ടി രാമസ്വാമിയും നിയമസഭാംഗത്വം രാജിവച്ചിട്ടുണ്ട്. ഇദ്ദേഹവും അതേ സീറ്റില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കാനാണ് സാധ്യത. എസ് ആര്‍ ശ്രീനിവാസിന് (ഗുബ്ബി, തുമകുറു ജില്ല) ശേഷം ജെഡി(എസ്)ല്‍ നിന്ന് ഈയാഴ്ച നിയമസഭാംഗത്വം രാജിവെക്കുന്ന രണ്ടാമത്തെയാളാണ് രാമസ്വാമി. വ്യാഴാഴ്ച ശ്രീനിവാസ് ഔദ്യോഗികമായി കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഹാസന്‍ ജില്ലയിലെ അര്‍സികെരെയെ പ്രതിനിധീകരിക്കുന്ന മറ്റൊരു ജെഡിഎസ് എംഎല്‍എ കെഎം ശിവലിംഗ ഗൗഡയും രാജിവച്ച് കോണ്‍ഗ്രസില്‍ ചേരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Keywords: Karnataka, National, News, Assembly Election, BJP, MLA, Resignation, Party, Congress, KPCC, Report, Politics, Political Party, Political-News, Top-Headlines, Shock, fury as BJP MLA quits, may join Congress.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia