Driver Removed | 'സര്‍കാര്‍ ആശുപത്രി ആംബുലന്‍സില്‍ ചെരിപ്പുകള്‍ കയറ്റിക്കൊണ്ടുവന്നു'; ഡ്രൈവറെ പിരിച്ചുവിട്ടു
ദൗസ: (www.kvartha.com) രാജസ്താനിലെ ദൗസ സര്‍കാര്‍ ആശുപത്രി ആംബുലന്‍സില്‍ ചെരിപ്പുകള്‍ കയറ്റിക്കൊണ്ടുവന്നുവെന്ന സംഭവത്തില്‍ ഡ്രൈവറെ പിരിച്ചുവിട്ടു. ജയ്പൂരില്‍ നിന്ന് ദൗസയിലേക്ക് വലിയ ചാക്കുകള്‍ നിറയെ ചെരിപ്പുകളുമായി ആംബുലന്‍സ് യാത്രതിരിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
വീഡിയോ വൈറലായതോടെയാണ് ഡ്രൈവര്‍ക്കെതിരെ നടപടി വന്നത്. ആംബുലന്‍സ് ഡ്രൈവറെ നിയമിച്ചത് സന്നദ്ധ സംഘടനയാണെന്നും ഇയാളെ പുറത്താക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തിയതായും ദൗസ സര്‍കര്‍ ആശുപത്രി പ്രിന്‍സിപല്‍ മെഡികല്‍ ഓഫീസര്‍ ഡോ. ശിവറാം മീണ പറഞ്ഞു. വിഷയം ഗുരുതരമാണെന്നും അന്വേഷിക്കാന്‍ കമിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: News, National, Ambulance, hospital, Shoes, Transported, Rajasthan, Driver, Removed, Shoes Transported In Ambulance In Rajasthan, Driver Removed After Viral Video.