ജസ്റ്റിസ് ഗാംഗുലിയെ പുറത്താക്കും: പ്രസിഡന്റ് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉപദേശം തേടി
Dec 17, 2013, 12:39 IST
ന്യുഡല്‍ഹി: ലൈംഗീക ആരോപണത്തിന് വിധേയനായ ജസ്റ്റിസ് ഗാംഗുലി രാജിവെക്കാത്തതിനെതുടര്‍ന്ന് അദ്ദേഹത്തെ പുറത്താക്കാന്‍ നീക്കമാരംഭിച്ചു. ഇതിന്റെ ഭാഗമായി പ്രസിഡന്റ് പ്രണബ് മുഖര്‍ജി ആഭ്യന്തര മന്ത്രാലയത്തിന്റെ ഉപദേശം തേടി. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് ഗാംഗുലിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തയച്ചത്. നിലവില്‍ പശ്ചിമ ബംഗാള്‍ മനുഷ്യാവകാശ കമ്മീഷന്റെ ചെയര്‍മാനാണ് ഗാംഗുലി.
ഗാംഗുലിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മമത ബാനര്‍ജി രണ്ട് പ്രാവശ്യം പ്രസിഡന്റിന് കത്തയച്ചു. ലൈംഗീക ആരോപണത്തില്‍ ജസ്റ്റിസ് ഗാംഗുലി കുറ്റക്കാരനാണെന്നാണ് മൂന്നംഗ സമിതി കണ്ടെത്തിയിരിക്കുന്നത്. അഭിഭാഷകയുടെ പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രീം കോടതിയാണ് മൂന്നംഗ കമ്മീഷനെ നിയോഗിച്ചത്.
ഗാംഗുലിക്കെതിരെ നടപടി കൈക്കൊള്ളാന്‍ ആഭ്യന്തര വകുപ്പ് നിര്‍ദ്ദേശിക്കുമെന്നാണ് സൂചന. ഇതിനിടെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഇന്ദിര ജൈസിംഗും ഗാംഗുലിക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗിനെ സമീപിച്ചിട്ടുണ്ട്.
SUMMARY: New Delhi: Former Supreme Court judge AK Ganguly, accused of sexually harassing a law intern, is in deeper trouble with President Pranab Mukherjee referring a complaint against him by West Bengal Chief Minister Mamata Banerjee to the Centre for advice.
Keywords: National, Chief Minister, President, Urgent appropriate action, Chairman of the West Bengal Human rights Commission, Justice Ganguly,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.