SC | ബെംഗ്ലൂര്‍ സ്‌ഫോടനക്കേസ്: വിചാരണ പൂര്‍ത്തിയായെങ്കില്‍ അബ്ദുല്‍ നാസര്‍ മഅദനിയെ കേരളത്തിലേക്ക് പോകാന്‍ അനുവദിച്ചുകൂടേയെന്ന് സുപ്രീം കോടതി
Mar 27, 2023, 14:33 IST
ന്യൂഡെല്‍ഹി: (www.kvartha.com) വിചാരണ പൂര്‍ത്തിയായെങ്കില്‍ ബെംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിയായ പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിയെ കേരളത്തിലേക്കു പോകാന്‍ അനുവദിച്ചുകൂടേയെന്ന ചോദ്യവുമായി സുപ്രീം കോടതി. കേസിന്റെ വിചാരണയില്‍ അന്തിമവാദം മാത്രം ബാക്കിയുള്ള സാഹചര്യത്തില്‍, അബ്ദുല്‍ നാസര്‍ മഅദനി ബെംഗ്ലൂറില്‍ തന്നെ തുടരേണ്ടതുണ്ടോ എന്ന് വാദത്തിനിടെ ജസ്റ്റിസ് അജയ് റസ്‌തോഗി അധ്യക്ഷനായ ബെഞ്ചാണ് ആരാഞ്ഞത്.
നാളിതുവരെ മഅദനി ജാമ്യ വ്യവസ്ഥകളൊന്നും ലംഘിച്ചിട്ടില്ലല്ലോയെന്നും കോടതി ചൂണ്ടിക്കാട്ടി. വിചാരണ നടപടികള്‍ പൂര്‍ത്തിയാകുകയും ജാമ്യവ്യവസ്ഥകള്‍ ലംഘിക്കാതിരിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ കേരളത്തിലേക്കു പോകാന്‍ അനുവദിക്കണമെന്ന മഅദനിയുടെ ആവശ്യം അംഗീകരിക്കേണ്ടി വരുമെന്ന സൂചനയും കോടതി നല്‍കി.
മറുപടി നല്‍കാന്‍ സമയം വേണമെന്ന കര്‍ണാടക സര്‍കാരിന്റെ ആവശ്യം അംഗീകരിച്ച സുപ്രീം കോടതി, മഅദനിയുടെ ഹര്‍ജി ഏപ്രില്‍ 13ന് പരിഗണിക്കാനായി മാറ്റി. ജാമ്യവ്യവസ്ഥയില്‍ ഇളവു തേടിയാണ് മഅദനി വീണ്ടും സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയത്. ആരോഗ്യനില വഷളായെന്നും ഓര്‍മക്കുറവും കാഴ്ചപ്രശ്‌നങ്ങളുണ്ടെന്നും ചികിത്സയ്ക്കായി കേരളത്തിലേക്കു പോകാനും അവിടെ തങ്ങാനും അനുവദിക്കണമെന്നുമാണ് അപേക്ഷയില്‍ പറഞ്ഞിരിക്കുന്നത്.
വിചാരണ നടപടി ഇഴയുകയാണെന്നും അഭിഭാഷകന്‍ അറിയിച്ചു. 2021ല്‍ മഅദനി നല്‍കിയ സമാന ആവശ്യം കോടതി തള്ളിയിരുന്നു. വിചാരണ പൂര്‍ത്തിയായിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു അത്. മഅദനിയുടെ ജാമ്യവ്യവസ്ഥയില്‍ യാതൊരു ഇളവും പാടില്ലെന്നാണ് കര്‍ണാടക സര്‍കാര്‍ ആദ്യം മുതലേ സുപ്രീം കോടതിയില്‍ സ്വീകരിക്കുന്ന നിലപാട്. ജാമ്യ വ്യവസ്ഥ ഇളവു ചെയ്ത് മഅദനിയെ കേരളത്തില്‍ പോകാന്‍ അനുവദിച്ചാല്‍ ഭീകരവാദ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാന്‍ സാധ്യതയുണ്ടെന്നും കര്‍ണാടക സര്‍കാര്‍ മുന്‍പ് ചൂണ്ടിക്കാട്ടിയിരുന്നു.
Keywords: Should Madani stay in Bangalore if the trial is over? Says SC, New Delhi, News, Supreme Court of India, Justice, Abdul-Nasar-Madani, National.
നാളിതുവരെ മഅദനി ജാമ്യ വ്യവസ്ഥകളൊന്നും ലംഘിച്ചിട്ടില്ലല്ലോയെന്നും കോടതി ചൂണ്ടിക്കാട്ടി. വിചാരണ നടപടികള്‍ പൂര്‍ത്തിയാകുകയും ജാമ്യവ്യവസ്ഥകള്‍ ലംഘിക്കാതിരിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ കേരളത്തിലേക്കു പോകാന്‍ അനുവദിക്കണമെന്ന മഅദനിയുടെ ആവശ്യം അംഗീകരിക്കേണ്ടി വരുമെന്ന സൂചനയും കോടതി നല്‍കി.
വിചാരണ നടപടി ഇഴയുകയാണെന്നും അഭിഭാഷകന്‍ അറിയിച്ചു. 2021ല്‍ മഅദനി നല്‍കിയ സമാന ആവശ്യം കോടതി തള്ളിയിരുന്നു. വിചാരണ പൂര്‍ത്തിയായിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു അത്. മഅദനിയുടെ ജാമ്യവ്യവസ്ഥയില്‍ യാതൊരു ഇളവും പാടില്ലെന്നാണ് കര്‍ണാടക സര്‍കാര്‍ ആദ്യം മുതലേ സുപ്രീം കോടതിയില്‍ സ്വീകരിക്കുന്ന നിലപാട്. ജാമ്യ വ്യവസ്ഥ ഇളവു ചെയ്ത് മഅദനിയെ കേരളത്തില്‍ പോകാന്‍ അനുവദിച്ചാല്‍ ഭീകരവാദ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാന്‍ സാധ്യതയുണ്ടെന്നും കര്‍ണാടക സര്‍കാര്‍ മുന്‍പ് ചൂണ്ടിക്കാട്ടിയിരുന്നു.
Keywords: Should Madani stay in Bangalore if the trial is over? Says SC, New Delhi, News, Supreme Court of India, Justice, Abdul-Nasar-Madani, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.