Waqf Board | ഇനി ഉത്തരാഖണ്ഡിൽ വഖഫ് ബോർഡിൻ്റെ മദ്രസകളിൽ ശ്രീരാമൻ്റെ ജീവിതകഥയും പഠിപ്പിക്കും

 


ഡെറാഡൂൺ: (KVARTHA) ഉത്തരാഖണ്ഡ് വഖഫ് ബോർഡുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന മദ്രസകളിൽ ശ്രീരാമൻ്റെ കഥ സിലബസിൻ്റെ ഭാഗമാക്കാൻ നീക്കം. ഈ വർഷം മാർച്ചിൽ ആരംഭിക്കുന്ന സെഷനിൽ പുതിയ പാഠ്യപദ്ധതി നടപ്പാക്കുമെന്ന് വഖഫ് ബോർഡ് ചെയർമാൻ ഷദാബ് ഷംസിനെ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.

Waqf Board | ഇനി ഉത്തരാഖണ്ഡിൽ വഖഫ് ബോർഡിൻ്റെ മദ്രസകളിൽ ശ്രീരാമൻ്റെ ജീവിതകഥയും പഠിപ്പിക്കും

മുഹമ്മദ് നബിയുടെ ജീവിതത്തോടൊപ്പം ശ്രീരാമൻ്റെ ജീവിതകഥ മദ്രസയിലെ വിദ്യാർഥികളെ പഠിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശ്രീരാമൻ പ്രതിനിധീകരിക്കുന്ന മൂല്യങ്ങൾ അവരുടെ മതമോ വിശ്വാസമോ പരിഗണിക്കാതെ എല്ലാവരും പിന്തുടരേണ്ടതാണ്. അച്ഛനെ സഹായിക്കാൻ, ശ്രീരാമൻ സിംഹാസനം ഉപേക്ഷിച്ച് കാട്ടിലേക്ക് പോയി. ശ്രീരാമനെപ്പോലൊരു പുത്രനെ ആരാണ് ആഗ്രഹിക്കാത്തതെന്നും ബിജെപി നേതാവ് കൂടിയായ ഷദാബ് ഷംസ് കൂട്ടിച്ചേർത്തു.

ഈ നീക്കത്തെ മുസ്ലിംകൾ എതിർത്താലോ എന്ന ചോദ്യത്തിന്, തനിക്ക് ഭയമില്ലെന്നും എതിർപ്പിനെ ഭയപ്പെട്ടിരുന്നെങ്കിൽ മുസ്ലീമായിട്ടും ബിജെപിയിൽ ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഉത്തരാഖണ്ഡ് വിദ്യാഭ്യാസ ബോർഡിൻ്റെ മാർഗനിർദേശങ്ങൾ അടിസ്ഥാനമാക്കിയുള്ള നവീകരിച്ച സിലബസ് ഉത്തരാഖണ്ഡ് വഖഫ് ബോർഡുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള മദ്രസകളിൽ മാർച്ച് മുതൽ അവതരിപ്പിക്കുമെന്ന് വഖഫ് ബോർഡ് ചെയർമാൻ വ്യക്തമാക്കി.

ഡോ. എപിജെ അബ്ദുൽ കലാമിൻ്റെ പേരിൽ ആരംഭിക്കുന്ന ആധുനിക മദ്രസകളിലാണ് എൻസിഇആർടി സിലബസ് പഠിപ്പിക്കുക. ഉത്തരാഖണ്ഡിൽ വഖഫ് ബോർഡിന് 117 മദ്രസകളുണ്ട്. ബാക്കിയുള്ള 415 മദ്രസകൾ മദ്രസ ബോർഡിന് കീഴിലാണ് വരുന്നത്.

Keywords: News, National, New Delhi, Waqf Board, Shri Ram, Uttarakhand, Madrasa, BJP, Sree Raman,  Shri Ram's story to be taught at madrasas in Uttarakhand: Waqf Board chairman.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia