ആരാധനാലയത്തിനും ദർഗയ്ക്കും കാവി ചായം പൂശിയതായി പരാതി; 'കേടുപാടുകളും വരുത്തി'; നാട്ടുകാരുടെ ഉപരോധത്തിനൊടുവിൽ പൊലീസ് കേസെടുത്തു
Mar 14, 2022, 12:26 IST
ഭോപാൽ: (www.kvartha.com 14.03.2022) മധ്യപ്രദേശിലെ നർമദാപുരം (ഹോഷംഗബാദ്) ജില്ലാ ആസ്ഥാനത്ത് നിന്ന് 40 കിലോമീറ്റർ അകലെ സംസ്ഥാന പാത-22-ൽ സ്ഥിതി ചെയ്യുന്ന അഞ്ച് പതിറ്റാണ്ട് പഴക്കമുള്ള ആരാധനാലയത്തിന് ഞായറാഴ്ച പുലർചെ അജ്ഞാതർ കേടുപാടുകൾ വരുത്തുകയും കാവി ചായം പൂശുകയും ചെയ്തതായി പരാതി. മസ്‌ജിദിന്റെ മിനാരത്തിനും ദർഗയ്ക്കും പ്രവേശന കവാടത്തിനും കാവി ചായം പൂശിയതായി കമിറ്റി ഭാരവാഹി അബ്ദുൽ സത്താറിനെ ഉദ്ധരിച്ച് 'ദി ന്യൂ ഇൻഡ്യൻ എക്‌സ്പ്രസ്' റിപോർട് ചെയ്തു.
'തടി വാതിലുകൾ തകർത്ത് മരു നദിയിൽ തള്ളിയതായി ഞങ്ങൾ മനസിലാക്കി. കൂടാതെ, ഹാൻഡ് പമ്പും പിഴുതെറിഞ്ഞു', അബ്ദുൽ സത്താർ കൂട്ടിച്ചേർത്തു. രാവിലെ ആറ് മണിയോടെ ഇത് കുറച്ച് യുവാക്കളുടെ ശ്രദ്ധയിൽ പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നതെന്ന് പൊലീസ് പറഞ്ഞു.
അതേസമയം തങ്ങളുടെ പരാതി കേൾക്കാത്തതിനാൽ സംസ്ഥാന പാത ഉപരോധിച്ചതിന് ശേഷമാണ് പൊലീസ് നടപടിയിലേക്ക് നീങ്ങിയതെന്ന് നാട്ടുകാർ ആരോപിച്ചു. ഐപിസി സെക്ഷൻ 295 (എ) (ഏതെങ്കിലും വിഭാഗത്തിന്റെ മതത്തെയോ മതവിശ്വാസങ്ങളെയോ അവഹേളിച്ചുകൊണ്ട് മതവികാരങ്ങളെ പ്രകോപിപ്പിക്കാൻ ഉദ്ദേശിച്ചുള്ള ബോധപൂർവവും ക്ഷുദ്രവുമായ പ്രവർത്തനങ്ങൾക്ക്) പ്രകാരം പൊലീസ് എഫ്‌ഐആർ രെജിസ്റ്റർ ചെയ്തിട്ടുണ്ട്.
ടൗണിൽ സംഘർഷാവസ്ഥ നിലനിൽക്കെ, പൊലീസിനെ വിന്യസിക്കുകയും ആരാധനാലയം വീണ്ടും പെയിന്റിംഗ് നടത്തുകയും ചെയ്തു. സഹായത്തിനായി അഗ്നിശമന സേനയുടെ രണ്ട് വാഹനങ്ങളും സജ്ജീകരിച്ചിരുന്നു. 'ഞങ്ങൾ ഒരു എഫ്‌ഐആർ രെജിസ്റ്റർ ചെയ്തിട്ടുണ്ട്, എന്നാൽ ആദ്യം ആരാധനാലയം പഴയ രീതിയിലാക്കുക എന്നതാണ് ഞങ്ങളുടെ മുൻഗണന, അത് ചെയ്യുന്നു. ഇതിന് ശേഷം പ്രതികളും പിടിയിലാകും. എന്നാൽ പ്രഥമദൃഷ്ട്യാ, രണ്ട് സമുദായങ്ങളിലെയും ആളുകൾ ഇവിടെ സമാധാനപരമായി ജീവിക്കുന്നതിനാലും മുൻകാലങ്ങളിൽ വർഗീയ സംഘർഷങ്ങളൊന്നും ഉണ്ടായിട്ടില്ലാത്തതിനാലും പ്രാദേശിക യുവാക്കൾ ചെയ്ത പ്രവൃത്തിയാണെന്ന് തോന്നുന്നില്ല', മഖൻ നഗർ പൊലീസ് ഇൻസ്‌പെക്ടർ ഹേമന്ത് ശ്രീവാസ്തവ് പറഞ്ഞു.
Keywords: Shrine vandalised, painted saffron in MP's Narmadapuram, National, News, Top-Headlines, Bhoppal, Complaint, Police, Case, Madhya pradesh, Report, River, FIR.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.