Zero Traffic | ജനങ്ങളെ വഴി തടയേണ്ട; മുഖ്യമന്ത്രിക്കുള്ള 'സീറോ ട്രാഫിക്' പിന്‍വലിക്കാന്‍ ബെംഗ്‌ളുറു കമീഷണറോട് ആവശ്യപ്പെട്ട് സിദ്ധരാമയ്യ

 


ബെംഗ്‌ളുറു: (www.kvartha.com) പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാന്‍ സുപ്രധാന നടപടിയുമായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ബെംഗ്‌ളുറു നഗരത്തിനുള്ളില്‍ യാത്ര ചെയ്യുമ്പോള്‍ 'സീറോ ട്രാഫിക്' സംവിധാനം വേണ്ടെന്ന് സിദ്ധരാമയ്യ സിറ്റി പൊലീസ് കമീഷണറെ അറിയിച്ചു. സിദ്ധരാമയ്യ തന്നെയാണ് ട്വിറ്ററിലൂടെ ഇത് സംബന്ധിച്ച വിവരങ്ങള്‍ പങ്കുവെച്ചത്.
    
Zero Traffic | ജനങ്ങളെ വഴി തടയേണ്ട; മുഖ്യമന്ത്രിക്കുള്ള 'സീറോ ട്രാഫിക്' പിന്‍വലിക്കാന്‍ ബെംഗ്‌ളുറു കമീഷണറോട് ആവശ്യപ്പെട്ട് സിദ്ധരാമയ്യ

തന്റെ വാഹനത്തിന് നല്‍കിയ സീറോ ട്രാഫിക് സൗകര്യം പിന്‍വലിക്കാന്‍ ബെംഗ്‌ളുറു സിറ്റി പൊലീസ് കമീഷണറെ അറിയിച്ചിട്ടുണ്ട്. സീറോ ട്രാഫികില്‍ റോഡില്‍ ഗതാഗതക്കുരുക്ക് ഉണ്ടായതും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതും കണ്ടാണ് താന്‍ ഈ തീരുമാനമെടുത്തതെന്ന് അദ്ദേഹം എഴുതി.

മുഖ്യമന്ത്രിമാര്‍ നഗരത്തില്‍ ചുറ്റിക്കറങ്ങുമ്പോള്‍ അവരുടെ സുഗമമായ സഞ്ചാരത്തിന് വേണ്ടിയാണ് സീറോ ട്രാഫിക് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇതുമൂലം വാഹനയാത്രക്കാര്‍ക്ക് സിഗ്‌നലുകളില്‍ ഏറെ നേരം കാത്തുനില്‍ക്കേണ്ടി വരുന്നതായും ഇത് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുകയും ഗതാഗതക്കുരുക്കിന് വഴിവെക്കുകയും ചെയ്യുന്നതായും പരാതി നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് സിദ്ധരാമയ്യ തനിക്ക് സീറോ ട്രാഫിക് സംവിധാനം വേണ്ടെന്ന് അറിയിച്ചിരിക്കുന്നത്.

Keywords: Siddaramaiah News, Karnataka News, Zero Traffic, Bengaluru News, Politics, Karanataka Politics, Political News, Congress, Siddaramaiah asks Bengaluru Police to take back his 'zero traffic' protocol. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia