ന്യൂഡല്‍ഹി: ടുജി വിവാദത്തില്‍ മുരളീമനോഹർ ജോഷിക്കെതിരായ ആരോപണം മുന്‍ സിഎജി ഉദ്യോഗസ്ഥന് ആര്.പി.സിംഗ് തിരുത്തി. സ്പെക്ട്രം ലേലത്തിലൂടെയുണ്ടായ നഷ്ടക്കണക്കിനു ഫോര്‍മുല നിര്‍ദേശിച്ചതു പിഎസിയിലെ മറ്റൊരു അംഗമാണെന്നാണ് സിംഗ് ഇന്ന് വ്യക്തമാക്കിയത്. 1.76 ലക്ഷം കോടി രൂപ നഷ്ടമുണ്ടായെന്ന രേഖയില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചതും ഇതേ അംഗമാണ്. എന്നാല്‍ ഇയാളുടെ പേര് വെളിപ്പെടുത്താന്‍ സിംഗ് തയാറായില്ല. തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നും സിംഗ് ആരോപിച്ചു.
എന്നാല്‍ ടുജി ഇടപാടില്‍ പുറത്തു വന്ന കണക്ക് ഊതിപ്പെരുപ്പിച്ചതാണെന്ന നിലപാടില്‍ മാറ്റം വരുത്താന്‍ സിംഗ് തയാറായില്ല. ആരോപണം ഉന്നയിക്കാന്‍ കോണ്‍ഗ്രസോ കേന്ദ്ര സര്‍ക്കാരോ തന്നെ സമീപിച്ചിട്ടില്ല. ഇത്തരം റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
സ്പെക്ട്രം വിതരണത്തില്‍ സര്‍ക്കാരിന് 1.76 ലക്ഷം കോടി രൂപ നഷ്ടമുണ്ടായെന്ന സിഎജി റിപ്പോര്‍ട്ട് മുരളി മനോഹര്‍ ജോഷിയുടെ സ്വാധീനം മൂലമാണെന്ന് സിംഗ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് സിംഗ് ഇക്കാര്യം പറഞ്ഞത്.
സ്പെക്ട്രം കേസില്‍ യഥാര്‍ഥത്തില്‍ 1.76 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായിട്ടില്ല. 1.76 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായെന്ന പരാമര്‍ശം സിഎജി റിപ്പോര്‍ട്ടിന്റെ കരട് രൂപത്തില്‍ നിന്നും നീക്കിയതാണെന്നും എന്നാല്‍ അന്തിമ റിപ്പോര്‍ട്ടില്‍ ഈ സംഖ്യ വീണ്ടും പ്രത്യക്ഷപ്പെടുകയായിരുന്നുവെന്നും സിംഗ് വെളിപ്പെടുത്തി. ഇതോടെയാണ് സംഭവം വിവാദമായത്. സിഎജി മുന്‍ ഓഡിറ്റര്‍ കൂടിയായ സിംഗിന്റെ വെളിപ്പെടുത്തല്‍ ഇതോടെ കോണ്‍ഗ്രസ് ഏറ്റെടുത്തു.
SUMMERY: New Delhi: Former CAG official R P Singh, who has stirred a controversy, has rejected the allegations that the Congress has put him up to defend the government on the audit report on 2G spectrum allocation which had estimated the presumptive loss of Rs 1.76 lakh crore.
Keywords: National, CAG, Report, RP Singh, Controversy, Allegations, Murali Manohar Joshi, Audit report, 2G-Spectrum, Allocation,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.