തലപ്പാവ് ധരിച്ച സിഖ് യുവാവിന് ജോലി നിഷേധിച്ചു

 


ഡല്‍ഹി: പ്രമുഖ എയര്‍ലൈന്‍സ് കമ്പനി എമിറേറ്റ്‌സില്‍ ഇന്റര്‍വ്യൂവിനു ചെന്ന സിഖ് യുവാവിനു വംശീയാധിക്ഷേപം. തലപ്പാവ് ധരിച്ചു ഇന്റര്‍വ്യൂവിനു ചെന്നതിന്റെ  പേരിലാണ് യുവാവിന് തിക്താനുഭവം നേരിടേണ്ടിവന്നത്.

കമ്പനിയില്‍ പൈലറ്റ് തസ്തികയില്‍ ജോലിക്ക് അപേക്ഷിച്ചിരുന്ന യുവാവിനെ ഇന്റര്‍വ്യൂവിനുള്ള ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ സിഖുമതക്കാരനായ യുവാവ്  തലപ്പാവ് ധരിച്ചാണ് എത്തിയത്.

എന്നാല്‍ തലപ്പാവ് ധരിച്ചു എന്ന ഒറ്റക്കാരണത്താല്‍ യുവാവിനെ പൈലറ്റായി  നിയമിക്കാന്‍ കഴിയില്ലെന്നു പറഞ്ഞ് കമ്പനി ഒഴിവാക്കുകയായിരുന്നു. ഒമ്പതു വര്‍ഷത്തോളം പൈലറ്റായി സേവനം അനുഷ്ഠിച്ചിക്കുകയും ദേശീയ അന്തര്‍ദേശീയ തലത്തില്‍ 5,500 മണിക്കൂര്‍ വിമാനം പറത്തുകയും ചെയ്ത യുവാവിനാണ് കമ്പനിയില്‍ നിന്നും തിക്താനുഭവം ഉണ്ടായിരിക്കുന്നത്. ഇത്രയും വലിയ ഒരു വിമാനക്കമ്പനിയില്‍ നിന്നും ഇത്തരത്തിലുള്ള ഒരു പ്രതികരണം പ്രതീക്ഷിച്ചിരുന്നില്ലെന്നു യുവാവ് പറഞ്ഞു.

തലപ്പാവ് ധരിച്ച സിഖ് യുവാവിന് ജോലി നിഷേധിച്ചു

സിഖുകാര്‍ ജോലിക്ക് അപേക്ഷിക്കണമെങ്കില്‍ തലപ്പാവ് ധരിക്കാന്‍ പാടില്ലെന്നുള്ള നിയമം ഉണ്ടായിരുന്നുവെങ്കില്‍ അപേക്ഷ ക്ഷണിച്ച അവസരത്തില്‍  കമ്പനി വ്യക്തമാക്കണമായിരുന്നുവെന്നും യുവാവ് പറഞ്ഞു. അതേസമയം സിഖുകാരുടെ വിശ്വാസത്തിന്റെയും സംസ്‌കാരത്തിന്റേയും ഭാഗമാണു തലപ്പാവെന്നും യുവാവ് കൂട്ടിച്ചേര്‍ത്തു.

മറ്റ് വിമാനക്കമ്പനികള്‍ തലപ്പാവിനെ അംഗീകരിക്കുമ്പോള്‍ ഇവര്‍ക്കു മാത്രം എന്താണ് എതിര്‍പ്പെന്ന് അറിയില്ലെന്നും വംശീയാധിക്ഷേപം നേരിടേണ്ടിവന്ന  സിഖ് യുവാവ് പറയുന്നു. എന്നാല്‍ സംഭവത്തെക്കുറിച്ചു കമ്പനി ഇതുവരെയും  പ്രതികരിക്കാന്‍ തയാറായിട്ടില്ല.



Also Read:
എഞ്ചിന്‍ തകരാര്‍: തിരുവനന്തപുരം - മംഗലാപുരം എക്‌സ്പ്രസ് ഒന്നര മണിക്കൂര്‍ വൈകി

Keywords:  Sikh pilot alleges Emirates denied him a job because he wears a turban, New Delhi, Youth, Flight, Airlines, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia