ന്യൂഡല്‍ഹി: രാജ്യത്തെ സിഖുമതക്കാര്‍ക്ക് മാത്രമായി പ്രത്യേക നിയമം വരുന്നു. ഇതുസംബന്ധിച്ച പ്രമേയം കേന്ദ്രം ഉടന്‍ പാസാക്കും. ആഗതമാകുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പായി സിഖുകാരുടെ ദീര്‍ഘനാളത്തെ ആവശ്യമായ പ്രസ്തുത നിയമം പ്രാബല്യത്തില്‍ വരുത്താനാണ് കേന്ദ്രതീരുമാനം. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുന്‍പ് സിഖ് വിവാഹങ്ങള്‍ ഗുരു ഗ്രാന്ത് സാഹിബിന്റെ സാന്നിധ്യത്തില്‍ ആനന്ദ് മാരേജ് ആക്ട് അനുസരിച്ചായിരുന്നു നടത്തിയിരുന്നത്. എന്നാലിത് പിന്നീട് 1955ല്‍ സിഖ് വിവാഹങ്ങള്‍ ഹിന്ദു മാരേജ് ആക്ടിന് കീഴില്‍ കൊണ്ടുവന്നു. ഇതനുസരിച്ച് ഹിന്ദു, സിഖ്, ബുദ്ധ, ജൈന മതങ്ങള്‍ ഹിന്ദുമാരേജ് ആക്ടിന് കീഴിലായിരുന്നു. ഇതില്‍ നിന്നും സിഖ് മതത്തിന് മാത്രമായി പ്രത്യേകനിയമം കൊണ്ടുവരാനാണ് കേന്ദ്രതീരുമാനം. സിഖ് വിവാഹനിയമ ബില്‍ പാര്‍ലമെന്റ് ഇപ്പോഴത്തെ സമ്മേളനങ്ങളില്‍ പരിഗണിക്കുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്, കോണ്‍ഗ്രസ് നേതാവ് ആര്‍.എസ് ജൗറ എന്നിവര്‍ ഇതുസംബന്ധിച്ച് പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗുമായി കൂടിക്കാഴ്ച നടത്തി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.