നെഹ്‌റു റോഡ് ഇനിമുതല്‍ നരേന്ദ്രമോദി റോഡ്: സികിമിലെ ഗാംഗ്‌ടോകിലെ നാഥുല അതിര്‍ത്തിയെയും സോംഗോ തടാകത്തെയും ബന്ധിപ്പിക്കുന്ന റോഡിന്റെ പേര് മാറ്റി

 



ഗാംഗ്‌ടോക്: (www.kvartha.com 30.12.2021) സികിമിലെ നെഹ്‌റു റോഡിന്റെ പേര് ഇനിമുതല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരില്‍ അറിയപ്പെടും. ഗാംഗ്‌ടോകിലെ നാഥുല അതിര്‍ത്തിയെയും സോംഗോ തടാകത്തെയും ബന്ധിപ്പിക്കുന്ന റോഡിന്റെ പേര് നരേന്ദ്രമോദി റോഡ് എന്നാക്കി. 

സികിം ഗവര്‍ണര്‍ ഗംഗ പ്രസാദാണ് റോഡ് ഉദ്ഘാടനം ചെയ്തത്. കോവിഡ് കാലത്ത് സൌജന്യ വാക്‌സിനും, റേഷനും നല്‍കിയതിന് ആദരസൂചകമായാണ് റോഡിന് പ്രധാനമന്ത്രി മോദിയുടെ പേര് ഇട്ടതെന്നാണ് പ്രദേശിക നേതാവായ ഐ കെ റസൈലി പ്രതികരിച്ചത് എന്നാണ് പിടിഐ റിപോര്‍ട് ചെയ്യുന്നത്. നേരത്തെ ജവഹര്‍ലാല്‍ നെഹ്‌റു മാര്‍ഗ് എന്നായിരുന്നു ഈ റോഡിന്റെ പേര്.

നെഹ്‌റു റോഡ് ഇനിമുതല്‍ നരേന്ദ്രമോദി റോഡ്: സികിമിലെ ഗാംഗ്‌ടോകിലെ നാഥുല അതിര്‍ത്തിയെയും സോംഗോ തടാകത്തെയും ബന്ധിപ്പിക്കുന്ന റോഡിന്റെ പേര് മാറ്റി


റോഡ് ഉദ്ഘാടനത്തിന്റെയും പേര് മാറ്റത്തിന്റെയും ചിത്രങ്ങള്‍ അടക്കം സംസ്ഥാന ബിജെപി അധ്യക്ഷന്‍ ഡിബി ചൗഹാന്‍ അടക്കം ട്വിറ്റെറില്‍ പങ്കുവച്ചിട്ടുണ്ട്. 19.51 കിലോമീറ്റര്‍ നീളത്തിലുള്ള റോഡാണ് സോംഗോ- നാഥുല റോഡ്.

Keywords:  News, National, India, Road, Name, Prime Minister, Narendra Modi, Sikkim Governor Ganga Prasad inaugurates road named after Prime Minister Modi
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia