വ്യക്തി അധിഷ്ഠിത നിലപാടുകള്‍ പാര്‍ട്ടിക്ക് തിരിച്ചടിയായി: സീതാറാം യെച്ചൂരി
Oct 27, 2014, 10:47 IST
ഡെല്‍ഹി: (www.kvartha.com 27.10.2014) സിപിഎം നേതൃത്വത്തിന്റെ വ്യക്തി അധിഷ്ഠിതമായ നിലപാടുകള്‍ പാര്‍ട്ടിക്ക് തിരിച്ചടിയായെന്ന് പോളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി. ഡെല്‍ഹിയില്‍ ആരംഭിച്ച സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിലെ ബദല്രേഖയിലാണ് യെച്ചൂരി ഇക്കാര്യം വ്യക്തമാക്കിയത്. നാലു ദിവ സത്തെ കേന്ദ്രകമ്മിറ്റി യോഗമാണ് ഡെല്‍ഹിയില്‍ നടക്കുന്നത്.
യോഗത്തില്‍ കഴിഞ്ഞ 30 വര്‍ഷക്കാലത്തെ പാര്‍ട്ടിയുടെ അടവുനയം സംബന്ധിച്ച് പോളിറ്റ് ബ്യൂറോ തയ്യാറാക്കിയ കരട് രേഖ കേന്ദ്രകമ്മിറ്റി ചര്‍ച്ച ചെയ്യും. കരട് രേഖയില്‍ ചേരി തിരിഞ്ഞുള്ള ചര്‍ച്ചക്കാണ് കേന്ദ്ര കമ്മിറ്റിയില്‍ വഴിയൊരുങ്ങിയിരിക്കുന്നത്. ഈ മാസം 13, 14 തീയതികളില്‍ പോളിറ്റ്ബ്യൂറോ അംഗീകാരം നല്കിയ കരട് രേഖ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് കേന്ദ്ര കമ്മിറ്റിയോഗത്തില്‍ അവതരിപ്പിച്ചു.
അടവുനയങ്ങളില്‍ തെറ്റുപറ്റിയെന്ന പോളിറ്റ് ബ്യൂറോയുടെ അവലോകനത്തോടുള്ള വിയോജിപ്പാണ് കേന്ദ്രകമ്മിറ്റിയില്‍ യെച്ചൂരി പ്രകടിപ്പിച്ചത്. അടവുനയങ്ങള്‍ അവലോകനം ചെയ്തുകൊണ്ടുള്ള കരടുരേഖയില്‍ സിപിഎം കേന്ദ്രകമ്മിറ്റിയില്‍ ചര്‍ച്ച പുരോഗമിക്കുകയാണ്. ബൂര്‍ഷ്വാ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കിയതുള്പെടെയുള്ള വീഴ്ചകളാണ് ഔദ്യോഗിക രേഖയില്‍ എടുത്തു പറഞ്ഞിട്ടുള്ളത്.
ജലന്തര്‍ പാര്‍ട്ടി കോണ്‍ഗ്രസിനു ശേഷം സ്വീകരിച്ച അടവുനയങ്ങള്‍ തെറ്റാണെന്നാണ് കരട് രേഖയില്‍ പറയുന്നത്. യോഗത്തില്‍ ഭൂരിപക്ഷ അംഗങ്ങളും നിലപാടിനോട് യോജിക്കുമ്പോള്‍ മുതിര്‍ന്ന പിബി അംഗം സീതാറാം യെച്ചൂരി കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ നിലപാടില്‍ വിയോജിപ്പ് പ്രകടിപ്പിച്ചു കൊണ്ടുള്ള ബദല്‍ കുറിപ്പ് നല്‍കിയിരിക്കയാണ്.
തെറ്റിയത് അടവ് നയങ്ങളല്ലെന്നും അത് നടപ്പാക്കിയ രീതിയാണെന്നും യെച്ചൂരി പറഞ്ഞു. വ്യക്തി അധിഷ്ഠിതമായ നിലപാടുകളാണ് പാര്‍ട്ടിക്ക് തിരിച്ചടിയായതെന്നും നേതൃത്വം കൈക്കൊണ്ട തീരുമാനങ്ങള്‍ പാര്‍ട്ടിയിലെ ബഹുഭൂരിപക്ഷത്തിന്റെയും അഭിപ്രായത്തിന് വിരുദ്ധമായിരുന്നുവെന്നും യെച്ചൂരി തന്റെ ബദല്‍രേഖയില്‍ കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ 10 വര്‍ഷക്കാലവും അടവുനയങ്ങള്‍ നടപ്പാക്കുന്നതില്‍ പാര്‍ട്ടി വീഴ്ച വരുത്തിയെന്ന് പറഞ്ഞ യെച്ചൂരി പ്രകാശ് കാരാട്ടിന്റെ ഭരണ കാലത്തെ പരിഷാക്കാരത്തെ ചോദ്യം ചെയ്യുകയും ചെയ്തു.
അതേസമയം യെച്ചൂരിയുടെ ബദല്‍രേഖയിലെ വിയോജിപ്പിനെ ഇല്ലാതാക്കാന്‍ കാരാട്ടുമായി അടുപ്പമുള്ള പിബി അംഗങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. പാര്‍ട്ടിയിലെ ഭൂരിപക്ഷ അംഗങ്ങളുടെ അഭിപ്രായത്തെ പിന്തുണച്ച് കൊണ്ട് കാരാട്ട് അനുകൂലികള്‍ തയ്യാറാക്കിയ രേഖകളും കേന്ദ്ര കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യും. അതേസമയം യെച്ചൂരിയുടെ അഭിപ്രായത്തോട് കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ യോജിച്ചാല്‍ മാത്രമേ നിര്‍ദേശങ്ങള്‍ കരട് രേഖയില്‍ ഉള്‍പ്പെടുത്തുകയുള്ളൂ.
പിബി തയ്യാറാക്കിയ കരട് രേഖക്ക് വീണ്ടും മാറ്റം വരുത്തേണ്ടി വന്നാല്‍ അത് യെച്ചൂരിയുടെ വിജയമായി കണക്കാക്കും. കേന്ദ്രകമ്മിറ്റി യോഗം രൂപം നല്കുന്ന കരട് രേഖ കീഴ്ഘടകങ്ങളുടെ അഭിപ്രായത്തിന് വിടും.

Keywords: New Delhi, Sitharam Yechoori, Prakash Karat, CPM, Conference, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.