Sitaram Yechury | അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ സീതാറാം യെച്ചൂരി പങ്കെടുക്കില്ല; ക്ഷണം നിരസിച്ചതായി റിപോര്‍ട്

 


ന്യൂഡെല്‍ഹി: (KVARTHA) അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ സിപിഎം ജെനറല്‍ സെക്രടറി സീതാറാം യെച്ചൂരി പങ്കെടുക്കില്ല. ക്ഷണം നിരസിച്ചതായാണ് വിവരം. രാമക്ഷേത്ര നിര്‍മാണ കമിറ്റി ചെയര്‍മാന്‍ നൃപേന്ദ്ര മിശ്രയാണ് പ്രതിഷ്ഠാ ചടങ്ങിലേക്ക് യെച്ചൂരിയെ ക്ഷണിച്ചത്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്കും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിക്കും അധിര്‍ രഞ്ജന്‍ ചൗധരിക്കും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനും എച് ഡി ദേവെഗൗഡയ്ക്കും നേരത്തേ ക്ഷണം ലഭിച്ചിരുന്നു. വിവിധ വിഭാഗങ്ങളില്‍നിന്നുള്ള നാലായിരത്തോളം സന്യാസിമാരെയും ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചിട്ടുണ്ട്.

Sitaram Yechury | അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ സീതാറാം യെച്ചൂരി പങ്കെടുക്കില്ല; ക്ഷണം നിരസിച്ചതായി റിപോര്‍ട്
 

2024 ജനുവരി 22നാണ് പ്രതിഷ്ഠാ ചടങ്ങ്. ജനുവരി 16ന് പ്രതിഷ്ഠാ ചടങ്ങ് തുടങ്ങി 22ന് അവസാനിക്കും. മണ്ഡല്‍ പൂജ 24 മുതല്‍ 28വരെ നടക്കും. 23 മുതല്‍ ഭക്തര്‍ക്ക് പ്രവേശനം നല്‍കും. 6 ശങ്കരാചാര്യര്‍മാരും 150 സന്യാസിമാരും പ്രതിഷ്ഠയ്ക്ക് നേതൃത്വം നല്‍കും. പ്രധാനമന്ത്രി നരേന്ദ്ര മോദി 22ന് മുഖ്യചടങ്ങില്‍ പങ്കെടുക്കും. 2200 വിശിഷ്ട വ്യക്തികളും ചടങ്ങില്‍ പങ്കെടുക്കും.


Keywords: News, National, National-News, PM, Prime Minister, Narendra Modi, Pooja, Temple, Religion, Religion-News, Malayalam-News, Sitaram Yechury, Not Attend, Consecration Ceremony, Ram Temple, Ayodhya, Delhi News, Sitaram Yechury will not attend the consecration ceremony of the Ram Temple in Ayodhya.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia